ഡോറെയെ പോലെ സാഹസികതക്കായി വീട് വിട്ടു; നാലാം ക്ലാസുകാരെ ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിച്ചു 

തൃശൂർ: കാർട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയെയും ബുജിയെയും പോലെ നാടു ചുറ്റാൻ പോയ കുട്ടികളെ ഓട്ടോഡ്രൈവർ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു.

തൃശൂർ ആമ്പല്ലൂരിലാണ് സംഭവം.

ഈ മാസം അഞ്ചാം തിയതി ബുധനാഴ്ച സ്കൂള്‍ വിട്ട ശേഷമാണ് നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാർ ഡോറയെയും ബുജിയെയും പോലെ സാഹസികത തേടി പോയത്.

കുട്ടികള്‍ സ്വകാര്യ ബസില്‍ കയറി ആമ്പല്ലൂരിലെത്തി.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

അപ്പോഴേക്കും രണ്ടു പേരുടെയും കയ്യിലെ പണം തീർന്നു.

അവിടെ നിന്ന് അളഗപ്പ നഗറിലെ ത്യാഗരാജർ പോളിടെക്‌നിക്കിന് അടുത്തെത്തിയ കുട്ടികള്‍ കൊക്കാടൻ ജെയ്‌സൻ്റെ ഓട്ടോയില്‍ കയറി.

കൈയില്‍ പണമില്ലെന്നും അടുത്തുള്ള വീട്ടില്‍ വിവാഹം നടക്കുന്നുണ്ടെന്നും, അങ്ങോട്ടു വിട്ടു തരണമെന്നും കുട്ടികള്‍ പറഞ്ഞു കഥ ഉണ്ടാക്കി.

അവരെ അങ്ങോട്ടേക്ക് കൊണ്ടുവിടാമെന്ന് സമ്മതിച്ച ജെയ്‌സണ്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്‌കൂള്‍ ഐഡി കാർഡിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ കാണാതായ കുട്ടികളെ അന്വേഷിച്ച്‌ സ്‌കൂളില്‍ എത്തിയിരുന്നു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഒടുവില്‍ ജെയ്‌സണ്‍ തന്നെ കുട്ടികളെ വീട്ടിലെത്തിച്ചു.

“ഡോറ ദി എക്സ്പ്ലോറർ” കുട്ടികളുടെ പ്രിയപ്പെട്ട ആനിമേറ്റഡ് ടെലിവിഷൻ പരമ്പരയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts