ദർശന്റെ അറസ്റ്റ്; കർണാടക പോലീസിന് സല്യൂട്ടെന്ന് ദിവ്യ സ്‌പന്ദയും രാംഗോപാൽ വർമ 

ബെംഗളൂരു: കന്നഡ സിനിമാലോകത്ത് നടുക്കവും പുതിയ ചർച്ചകളുമായ ഒന്നാണ് രേണുകാ സ്വാമി എന്ന യുവാവിന്റെ കൊലപാതകവും ഇതുമായി ബന്ധപ്പെട്ട് സൂപ്പർ താരം ദർശൻ, നടി പവിത്രാ ഗൗഡ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളും.

കേസില്‍ പവിത്രയാണ് ഒന്നാംപ്രതി. ദർശൻ രണ്ടാം പ്രതിയും.

ഈ വിഷയത്തില്‍ സിനിമാലോകത്തുനിന്ന് ആദ്യമായി രണ്ടുപേർ പ്രതികരിച്ചിരിക്കുകയാണ്.

സംവിധായകൻ രാം ഗോപാല്‍ വർമ, നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന എന്നിവരാണ് ദർശന്റെയും പവിത്രയുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടേയും കമന്റ് വന്നിരിക്കുന്നത്.

തന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതിനേത്തുടർന്ന് ഒരു താരം തന്റെ ഒരു ആരാധകനെ മറ്റൊരു ആരാധകനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയിരിക്കുന്നു.

താരാരാധന ഒരു രോഗലക്ഷണമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

തങ്ങളാരാധിക്കുന്ന താരങ്ങള്‍ എങ്ങനെ ജീവിതം നയിക്കണമെന്ന് തീരുമാനിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ ഇതേ രോഗലക്ഷണത്തിൻ്റെ ഒഴിവാക്കാനാകാത്ത പാർശ്വഫലമാണ് എന്നാണ് രാം ഗോപാല്‍ വർമ എക്സില്‍ കുറിച്ചത്.

രേണുകാ സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനേയും പവിത്രയേയും അറസ്റ്റ് ചെയ്തതില്‍ കർണാടക പോലീസിനെ ദിവ്യ സ്പന്ദന അഭിനന്ദിച്ചു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ദ പോലീസ് ഇൻ കർണാടക എന്നെഴുതി മൂന്ന് സല്യൂട്ട് ഇമോജികള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts