ഹാസനിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക് 

ബെംഗളൂരു: ഹാസൻ സകലേഷ്പൂരിലെ വട്ടഹള്ള വില്ലേജില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്.

കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ ദിവാകർ ഷെട്ടിയാണ് (60) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ജോലിക്കായി പോകുമ്പോഴാണ് സംഭവം.

ആനയുടെ ആക്രമണത്തില്‍ ദിവാകറിന്റെ വലതുകാല്‍ തകർന്നു.

സഹായത്തിനായുള്ള ഇയാളുടെ നിലവിളികേട്ട് ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു.

കാട്ടാനയുടെ ആക്രമണം പ്രദേശത്തെ തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts