വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് ശ്രുതി ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.

ദുരന്തത്തിന്റെ കടുത്ത വേദനകൾക്കിടയിലും ശ്രുതിക്ക് താങ്ങും തണലുമായി നിന്ന പ്രതിശ്രുത വരൻ ജെൻസനെ പിന്നീട് ഉണ്ടായ ഒരു വാഹനാപകടത്തിൽ നഷ്ടപ്പെട്ടത് കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. തുടർച്ചയായ വലിയ വിയോഗങ്ങളുടെ കഠിനമായ വേദനകൾക്കിടയിലും മലയാളി സമൂഹം ശ്രുതിയെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

പ്രതിസന്ധികളെയും അതിജീവിച്ച് ശ്രുതി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രിയപ്പെട്ടവരും നാടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts