വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടിപ്പൂട്ടിച്ച് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടിയുണ്ടായത്. സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ നിഹാദിനെതിരെ ഐടി നിയമപ്രകാരം പോലീസ് നേരത്തെ കേസെടുത്തിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് തൊപ്പിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് കർശന നടപടികളിലേക്ക് കടന്നത്. കേസിൽ…

Read More

ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ബെംഗളൂരൂ: ബൊഗാദി റോഡിലെ കുക്കറഹള്ളി തടാകത്തിനു സമീപം ‘ലാൽബാഗ്’ എന്നറിയപ്പെടുന്ന മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ മൈസൂരു വികസന അതോറിറ്റി (മുഡ – MUDA) ഒരുങ്ങുന്നു. കുട്ടികളുടെ കളിസ്ഥലങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും ഉൾപ്പെടുന്ന വിപുലമായ നവീകരണ പദ്ധതിക്കായി അതോറിറ്റി പുതിയ ടെൻഡർ ക്ഷണിച്ചു. മൈസൂരു സർവകലാശാലാ സ്റ്റാഫ് ക്വാർട്ടേഴ്സിനും കെ.പി.ടി.സി.എൽ ഓഫിസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൂർണ്ണമായും മുഖംമിനുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ആറുമാസത്തിനകം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. അഞ്ച് കോടി രൂപ…

Read More

അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ബെംഗളുരു അനധികൃത സ്വ ത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍ എയുമായ സമീര്‍ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാന്‍ ലോകായുക്ത പൊലീസ് അനുമതി തേടി ഗവര്‍ണറെ സമീപിച്ചു. 25 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന കേസാണിത്. ബെംഗളൂരു ഐഎംഎ ജ്വല്ലറിയുമായി ബന്ധപ്പെട്ട 4000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു കേസില്‍ 2021 ഓഗസ്റ്റില്‍ സമീറിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു നിക്ഷേപകരില്‍ നിന്ന് 4000 കോടി രൂപയോളം തട്ടിപ്പു നടത്തിയെന്ന കേസാണിത്. ഐഎംഎ കേസില്‍…

Read More

ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഇതിഹാസ പിന്നണി ഗായിക എസ്. ജാനകിക്ക് കർണാടക സർക്കാർ പൂർണ്ണ സംസ്ഥാന ബഹുമതികൾ നൽകുമെന്നും അവരുടെ പാരമ്പര്യം അനശ്വരമാക്കാനുള്ള വഴികൾ ആലോചിക്കുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു അന്തരിച്ച ഗായികയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗായികയുടെ പൈതൃകം വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ഇന്ത്യയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊരാളായ, ‘ഗാന കോഗിലെ’ (ഗാനത്തിന്റെ വാനമ്പാടി) എന്നറിയപ്പെടുന്ന ഇതിഹാസ പിന്നണി ഗായിക ജാനകി ഇനി…

Read More

ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: യഥാർത്ഥ ദേശീയത മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള ഇന്ത്യൻ രേഖകൾ സമ്പാദിച്ച പാകിസ്താൻ സ്വദേശിനിയായ സ്ത്രീയെയും മകനെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്യുന്ന കർണാടക ബാഗേപള്ളി സ്വദേശി മുഹമ്മദ് അയൂബിന്റെ ഭാര്യ ഫറാ നാസ്, ഇവരുടെ പാകിസ്താനിൽ ജനിച്ച മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് ചിക്കബല്ലപുര ജില്ലയിൽ പിടിയിലായത്. മുഹമ്മദ് അയൂബ് ഇന്ത്യൻ പൗരനാണ്. ഇവരുടെ മറ്റ് മൂന്ന് മക്കൾക്ക് ഇന്ത്യൻ പൗരത്വമുണ്ട്. പ്രതികൾ തങ്ങളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചാണ് ഔദ്യോഗിക…

Read More

ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബെംഗളൂരു: നഗരത്തിലെ മാറത്തഹള്ളിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി എക്സിക്യൂട്ടിവിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് (33) എന്നയാളാണ് പിടിയിലായത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ മാറത്തഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. View this post on Instagram യുവതി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വിവരിക്കുകയും, അതിക്രമത്തിനിടെ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പൊലീസ്…

Read More

വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് ശ്രുതി ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. ദുരന്തത്തിന്റെ കടുത്ത വേദനകൾക്കിടയിലും ശ്രുതിക്ക് താങ്ങും തണലുമായി നിന്ന പ്രതിശ്രുത വരൻ ജെൻസനെ പിന്നീട് ഉണ്ടായ ഒരു വാഹനാപകടത്തിൽ നഷ്ടപ്പെട്ടത് കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. തുടർച്ചയായ വലിയ വിയോഗങ്ങളുടെ കഠിനമായ വേദനകൾക്കിടയിലും മലയാളി സമൂഹം ശ്രുതിയെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. പ്രതിസന്ധികളെയും അതിജീവിച്ച് ശ്രുതി പുതിയൊരു ജീവിതത്തിലേക്ക്…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര സംഭാവന വിവാദങ്ങളുടെ പശ്ചാത്തലത്തിലും, സംസ്ഥാനത്തെ മുസ്രായ് ക്ഷേത്രങ്ങളിലെ മോഷണവും അക്കൗണ്ടിംഗ് വീഴ്ചകളും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും ക്ഷേത്രഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ കർണാടക സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മതപരമായ എൻഡോവ്‌മെന്റ് വകുപ്പിന്റെ (മുസ്രായ്) കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശനമായ സുതാര്യതയും ഉത്തരവാദിത്തവും നിലനിർത്തുന്നതിനായി 19 ഇന മാർഗ്ഗനിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളിലെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്താനും വഴിപാട് പണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി.

Read More

അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം’ എന്ന് നടി രമ്യ

ബെംഗളൂരു: ചത്തുപോയ ഒരു കുഞ്ഞണ്ണാന്റെ ശവസംസ്കാര ചടങ്ങ് തികഞ്ഞ ആദരവോടെയും സങ്കടത്തോടെയും നിർവഹിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടികളുടെ ഈ നിഷ്കളങ്കമായ സ്നേഹവും മൃഗങ്ങളോടുള്ള കാരുണ്യവും പ്രമുഖ കന്നഡ നടി (സാൻഡൽവുഡ് റാണി) രമ്യയുടെയും നെറ്റിസൺമാരുടെയും ഹൃദയം കവർന്നു കഴിഞ്ഞു. കുട്ടികളുടെ ഈ വൈകാരികമായ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച നടി, കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ നിർമ്മിതിക്കായി ഇതുപോലുള്ള കുട്ടികളെയാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് കുറിച്ചു. വൈറലായ വീഡിയോയിൽ, ചത്തുപോയ അണ്ണാന് വേണ്ടിയുള്ള അന്ത്യകർമ്മങ്ങൾ…

Read More

തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ബെംഗളൂരു: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദിവസേന നടത്തുന്ന ആദ്യത്തെ ആരതിയിൽ പങ്കെടുക്കാൻ ഇനി മുതൽ കർണാടകയിൽ നിന്നുള്ള മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും പ്രോട്ടോക്കോൾ പ്രകാരം അനുവാദമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ബനശങ്കരിയിൽ ശ്രീ ഷണ്മുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന് ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രോട്ടോക്കോൾ ഉത്തരവ് സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും. 400 വർഷത്തെ ചരിത്രമുള്ള പാരമ്പര്യമനുസരിച്ച് കർണാടകയുടെ പേരിലാണ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ…

Read More