അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ബെംഗളുരു അനധികൃത സ്വ ത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍ എയുമായ സമീര്‍ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാന്‍ ലോകായുക്ത പൊലീസ് അനുമതി തേടി ഗവര്‍ണറെ സമീപിച്ചു. 25 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന കേസാണിത്. ബെംഗളൂരു ഐഎംഎ ജ്വല്ലറിയുമായി ബന്ധപ്പെട്ട 4000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു കേസില്‍ 2021 ഓഗസ്റ്റില്‍ സമീറിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു നിക്ഷേപകരില്‍ നിന്ന് 4000 കോടി രൂപയോളം തട്ടിപ്പു നടത്തിയെന്ന കേസാണിത്. ഐഎംഎ കേസില്‍ സമീറിനെ പ്രതിയാക്കിയില്ലെങ്കിലും ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനു സമീപം ഇദ്ദേഹം പുതിയ ആഡംബര ബംഗ്ലാവ് നിര്‍മിച്ചതിന്റെ വരുമാന സ്രോതസ്സ് ഇ.ഡി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇതിന്മേലുള്ള അനധികൃത സ്വത്തു സമ്പാദന കേസ് ലോകായുക്ത ഏറ്റെടുത്തത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

2018ലെ നിയമസഭാ തിരഞ്ഞടുപ്പിനു മുന്നോടിയായി ദളില്‍ നിന്നു കൂറുമാറിയാണ് സമീര്‍ കോണ്‍ഗ്രസിലെത്തിയത്. തുടര്‍ ന്ന് സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭവന മന്ത്രിയായിരുന്നു. ഇക്കഴി ഞ്ഞ ദാവനഗെരെ സൗത്ത് ഉപ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിടുന്ന സമീറിനെ ആദ്യഘട്ട ശിവകുമാര്‍ മന്ത്രി സഭയില്‍ പരിഗണിച്ചില്ല.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകളും സിദ്ധരാമയ്യ പക്ഷത്തെ നേതാക്കളും സജീവമായി രംഗത്തുണ്ട്. ഇതിനിടെയാണ് ലോകായുക്ത നടപടി. ആരും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്നും ചട്ടപ്രകാരം തന്നെ അന്വേഷണം മുന്നോട്ടു പോകട്ടെയെന്നും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts