ഇന്നും ബെം​ഗളൂരുവിൽ ഉൾപ്പടെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഗതാഗത തടസ്സവും വെള്ളക്കെട്ടും, ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, കോലാർ, രാമനഗര, മാണ്ഡ്യ, മൈസൂർ, തുംകൂർ, ചാമരാജനഗർ എന്നീ ജില്ലകളിൽ ഇന്ന് പരക്കെ മഴ ലഭിക്കും. കൂടാതെ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ തീരദേശ ജില്ലകളിൽ മിതമായ മഴയ്ക്കും കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ബെൽഗാം, ബാഗൽകോട്ട്, വിജയപുര, കൊപ്പൽ, റായ്ച്ചൂർ തുടങ്ങിയ വടക്കൻ ഉൾനാടൻ ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ഈ പ്രദേശങ്ങളിൽ പരമാവധി താപനില 32°C മുതൽ 34°C വരെ ഉയർന്നേക്കാം.

ബെംഗളൂരു നഗരത്തിൽ ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. നഗരത്തിൽ പരമാവധി താപനില 32°C ഉം കുറഞ്ഞ താപനില 21°C ഉം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ മജസ്റ്റിക്, ഗാന്ധി നഗർ, കബ്ബൺ റോഡ്, വിധാന സൗധ, ഹലസുരു, എം.ജി റോഡ്, ശിവാജിനഗർ, ഹെബ്ബാൾ, എയർപോർട്ട് റോഡ്, മല്ലേശ്വരം തുടങ്ങിയ നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം വൻ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ മഴ തുടരാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts