ഗൗരി-ഗണേശ ഉത്സവ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 23 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ സിഎ ബിരുദധാരി ലോഡ്ജ് മുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. സക്ലേഷ്പൂർ താലൂക്കിലെ ഹിരിയൂർ കുഡിഗെയിലുള്ള ലോഡ്ജിലാണ് സംഭവം. നാഗസാന്ദ്ര സ്വദേശിനിയായ യുവതി സുഹൃത്തുക്കൾക്കൊപ്പം യാത്രയ്‌ക്കെത്തി ലോഡ്ജ് മുറിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ സക്ലേഷ്പൂർ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളായ രഘു, ദർശൻ എന്നിവരാണ് സംഭവസമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജ് മുറിയിലെ ബാത്ത്റൂമിൽ പോയ സമയം യുവതിക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നുവെന്നും, ഗ്യാസ് ഗീസറിൽ നിന്ന് പുറത്തുവന്ന കാർബൺ മോണോക്സൈഡ്…
Read MoreDay: 16 September 2026
നഗരത്തിലെ പിവിആറിനും ഫോറം മാളിനും 1.25 ലക്ഷത്തിലധികം രൂപ പിഴ
ബെംഗളൂരു: അനുചിതമായ മാലിന്യ സംസ്കരണത്തിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലും ഏർപ്പെട്ടിരുന്ന പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ബെംഗളൂരു സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വൻതോതിലുള്ള പരിശോധന നടത്തി. മുനിസിപ്പൽ കമ്മീഷണർ കെ.എൻ. രമേശിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി ആകെ 1,25,839 രൂപ പിഴ ഈടാക്കി. ഹൊസൂർ റോഡിലുള്ള പിവിആർ സിനിമാസ് നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശരിയായി വേർതിരിക്കാത്തതിന് 50,000 രൂപയും, നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 25,000 രൂപയും ഉൾപ്പെടെ ആകെ 75,000…
Read More‘നമ്മ മെട്രോ’ പിങ്ക് ലൈനിൽ സ്റ്റേഷൻ പേരുമാറ്റ വിവാദം; ഈ സ്റ്റേഷന് ബിസ്മില്ല നഗർ എന്നാക്കാൻ ആവശ്യം;
ബെംഗളൂരു: സർവീസുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിലെ ‘നമ്മ മെട്രോ’ പിങ്ക് ലൈനിലെ സ്റ്റേഷനുകൾക്ക് പേരിടുന്നത് സംബന്ധിച്ച തർക്കം വീണ്ടും സജീവമാകുന്നു. കലേന അഗ്രഹാരയെ ബന്ധിപ്പിച്ച് കടന്നുപോകുന്ന പിങ്ക് ലൈനിലെ തവരേക്കരെ മെട്രോ സ്റ്റേഷന്റെ പേര് ‘ബിസ്മില്ല നഗർ മെട്രോ സ്റ്റേഷൻ’ എന്നോ ‘ബിസ്മില്ല നഗർ – തവരേക്കരെ’ എന്നോ പുനർനാമകരണം ചെയ്യണമെന്നാണ് പുതിയ ആവശ്യം ഉയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികളും പ്രാദേശിക മുസ്ലീം സമുദായ പ്രതിനിധികളും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) മാനേജിംഗ് ഡയറക്ടർ പി.സി. ജാഫറിന് ഔദ്യോഗികമായി നിവേദനം…
Read Moreവ്യാപാരികളുടെ ശ്രദ്ധയ്ക്ക്; യു.പി. പേയ്‌മെന്റുകളിൽ എം.ഡി.ആർ. കിഴിവ് ഒഴിവാക്കാൻ ഈ 5 നുറുങ്ങുകൾ ഉപയോഗിക്കുക
ഡിജിറ്റൽ യുഗത്തിൽ പച്ചക്കറിക്കടകൾ മുതൽ വൻകിട സൂപ്പർമാർക്കറ്റുകൾ വരെയുള്ള ബിസിനസ്സുകളിൽ UPI പേയ്‌മെന്റ് സംവിധാനം വൻ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് QR കോഡ് സ്‌കാൻ ചെയ്‌ത് വളരെ എളുപ്പത്തിൽ പണമടയ്ക്കാനാകുമെങ്കിലും, ഓരോ ഇടപാടും കൃത്യമായി കൈകാര്യം ചെയ്യേണ്ടത് വ്യാപാരികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. നിലവിൽ, ₹2,000-ന് മുകളിലുള്ള വ്യാപാരി UPI പേയ്‌മെന്റുകൾക്ക് 0.4% MDR (Merchant Discount Rate) ഈടാക്കണമെന്ന വ്യവസ്ഥ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് വ്യാപാരികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചെറുകിട-ഇടത്തരം വ്യാപാരികൾ പേയ്‌മെന്റ് ചെലവുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സുഗമമായി…
Read Moreബെംഗളൂരു – മൈസൂരു ദേശീയപാതയിൽ കാറപകടം: വയനാട് സ്വദേശിനിയായ നവവധു മരിച്ചു
ബെംഗളൂരു : ബെംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ ദാരുണമായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. വയനാട് തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് തത്സമയം മരണപ്പെട്ടത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ബിടതിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുകെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ്…
Read Moreനടപ്പാതകളിൽ മാലിന്യവും ബോർഡുകളും വച്ചാൽ പോക്കറ്റ് കീറും; ബെംഗളൂരുവിൽ ഈടാക്കുന്നത് അരലക്ഷത്തോളം പിഴ; നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുവഴികളിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി നഗരത്തിൽ ഫുട്പാത്ത് കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ. ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈർ ഗൗഡ, കോർപ്പറേഷൻ കമ്മീഷണർ ജഗദീഷ് ജി എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകളിൽ വ്യാപക പരിശോധന നടക്കുന്നത്. ഫുട്പാത്തുകൾ അനധികൃതമായി കയ്യേറുന്നവർക്കെതിരെ 50,000 രൂപ വരെ പിഴ ചുമത്താൻ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ മാലിന്യങ്ങൾ തള്ളിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ ചിക്കപേട്ട് ഡിവിഷനിലെ സുബ്ബയ്യ സർക്കിളിൽ നടത്തിയ പരിശോധനയിൽ ഫുട്പാത്ത് കയ്യേറി…
Read Moreഅഹാന കൃഷ്ണ-നിമിഷ് രവി വിവാഹസൽക്കാരം: കന്താര താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തി
നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പ്രമുഖ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെത്തിയ ഇരുവരും പ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ നിന്നും മറ്റ് തെക്കേ ഇന്ത്യൻ ചലച്ചിത്ര മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ തിരുവനന്തപുരത്ത് നടക്കുന്ന ഗംഭീരമായ റിസപ്ഷനിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി അതിഥികളുടെ പൂർണ്ണമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും ചലച്ചിത്ര രംഗത്തെ…
Read Moreതിരുവനന്തപുരം നഗരത്തിലെ മൃഗശാല അവിടെനിന്ന് മാറ്റണം’- കേരള മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം∙ നഗരഹൃദയത്തിലുള്ള മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും അവിടെനിന്നു മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. പകരം ആ സ്ഥലത്തെ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ പോലെ അതിമനോഹരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരഹൃദയത്തില്‍ മൃഗശാല വച്ചിരിക്കുന്നതു മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയോടു ചേര്‍ന്നു നില്‍ക്കുന്ന നെയ്യാര്‍ പോലെയുള്ള വനപ്രദേശത്തേക്കു മൃഗശാല മാറ്റണം. തന്റെ സ്വപ്‌നപദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. റീ ഇമാജനിങ് കേരള പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ ആശയങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Moreഎഞ്ചിനീയർമാർക്ക് ഇനി ഡോക്ടർമാരെപ്പോലെ ഇനി പേരുകൾക്ക് മുന്നിൽ ‘ER’ എന്ന്ചേർക്കാം;, കാരണം അറിയാൻ വായിക്കാം
ഇനി എഞ്ചിനീയർമാർക്കും ഡോക്ടർമാരെപ്പോലെ പ്രത്യേക പദവി; പേരുകൾക്ക് മുൻപിൽ ‘എർ’ (Er) ഉപയോഗിക്കാൻ കർണാടക സർക്കാർ ഉത്തരവ് ബെംഗളൂരു: സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ എഞ്ചിനീയേഴ്‌സ് ദിനത്തിൽ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് എഞ്ചിനീയർമാർക്ക് അഭിമാനകരമായ സമ്മാനം നൽകി കർണാടക സർക്കാർ. ഡോക്ടർമാർ പേരിനു മുൻപിൽ ‘ഡോക്ടർ’ (Dr.) എന്ന് ചേർക്കുന്നതുപോലെ, സംസ്ഥാനത്തെ എഞ്ചിനീയർമാർക്ക് പേരിനു മുൻപിൽ ‘എർ’ (Er – Engineer) എന്ന പദവി ഔദ്യോഗികമായി ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. മെഡിക്കൽ പ്രൊഫഷണലുകൾ, അഭിഭാഷകർ, അധ്യാപകർ എന്നിവർക്ക് സമൂഹത്തിലുള്ളതുപോലെയുള്ള പ്രത്യേക…
Read Moreവെള്ള ഗൗണില്‍ മനോഹരിയായി ജ്യോതിക, വികാരഭരിതനായി സൂര്യ; 20-ാം വിവാഹവാർഷികത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി താരങ്ങള്‍
തമിഴ് സിനിമയിലെ ജനപ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ദാമ്പത്യജീവിതത്തിന്റെ ഇരുപതാം വാർഷിക വേളയിൽ പരസ്പരമുള്ള വിവാഹവാഗ്ദാനങ്ങൾ പുതുക്കി. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിദേശത്തെ ഒരു പള്ളിയിൽവെച്ചാണ് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ‘ദ സീക്വൽ’ എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച ഈ വൈകാരിക നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചടങ്ങിൽ വെളുത്ത മനോഹരമായ ഗൗണിൽ ജ്യോതികയും വെളുത്ത കോട്ടും കറുത്ത ട്രൗസറുമണിഞ്ഞ് സൂര്യയും തിളങ്ങിയപ്പോൾ മക്കളാണ് ഇരുവരെയും പള്ളിയിലേക്ക് ആനയിച്ചത്. ഇത് പെർഫെക്റ്റ് ജീവിതമല്ല,…
Read More