ന്യൂഡെൽഹി: 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്മെന്റുകളിലും മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് വീണ്ടും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. യുപിഐ ഇടപാടുകൾക്ക് വലിയ വ്യാപാരികൾക്ക് 0.3 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നൽകാൻ പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ,…
Read MoreCategory: BUSINESS
സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി
ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി. ഇന്നലെ പവന് 160 രൂപ വർധിച്ച് 72,640 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 72,720 രൂപയായിട്ടുണ്ട്. 80 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തി. 73,000-ലേക്കാണ് സ്വർണത്തിൻ്റെ പോക്ക്.
Read Moreസ്വർണവിലയിൽ ഇന്ന് വർധന
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. ഇന്നലെ കുറഞ്ഞ വിലയിൽ ഇന്ന് പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,995 രൂപയും ആയിട്ടുണ്ട്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില 71,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിരുന്നു. വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോഴും കാണുന്നത്.
Read Moreബംഗളൂരുവിൽ നാലാമത്തെ സ്റ്റോർ തുറന്ന് ലുലു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ലുലു ഗ്രൂപ്പിൻ്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ തുറന്നു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ലുലു ഡെയ്ലി സ്റ്റോറി ആയിരത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നൽകുന്നതായും കർഷകരുടെ പ്രാദേശിക വിപണിയെ മെച്ചപ്പെടുത്തുന്നതായും എം.എ. യൂസുഫലി പറഞ്ഞു. 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ലുലു ഡെയിലി സ്റ്റോറിനായി 700 പാർക്കിങ് ഇടങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് വ്യക്തമാക്കി.
Read Moreരണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണവില
കൊച്ചി: രണ്ട് ദിവസത്തിന് ശേഷം വീണ്ടും കൂടി സ്വർണ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. ഇതിന് മുന്നേ വെള്ളിയാഴ്ചയാണ് സ്വർണവിലയിൽ വർധന ഉണ്ടായത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് അന്നുണ്ടായത്. പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. അതെസമയം വ്യാഴാഴ്ച സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1560 രൂപ പവന് കുറഞ്ഞിരുന്നു. എന്നാൽ ലോകവിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും…
Read Moreപിടിതരാതെ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്നു. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി…
Read Moreസ്വർണവില വീണ്ടും കൂടി
സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു. ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച് അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.
Read Moreകൂപ്പുകുത്തി സെന്‍സെക്സ്!! ഓഹരി വിപണിയില്‍ കനത്ത ഇടിവ്
മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്, 800ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സെന്‍സെക്സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്സി…
Read Moreസർവകാല റെക്കോർഡിൽ സ്വർണവില
കൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാല്‍ സ്വർണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി…
Read Moreമിന്നൽ കുതിപ്പിൽ പൊന്നിൻ വില
കൊച്ചി: തുടർച്ചയായി റെക്കോർഡിട്ട് സ്വർണ വില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി ഇന്ന് വീണ്ടും സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയില്‍ കഴിഞ്ഞ ദിവസം സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔണ്‍സിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസില്‍ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ…
Read More