ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎം നിയമങ്ങളില്‍ മാറ്റം. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. എച്ച്.ഡി.എഫ്.സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിയോ പേയ്മെന്റ് ബാങ്ക് എന്നിവയ്ക്ക് പുറമെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള…
Read MoreCategory: BUSINESS
സ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കൂടിയത്. 13,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി 11 ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.
Read Moreമൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
ബെംഗളൂരു: കർണാടകയുടെ അഭിമാനമായ മൈസൂരു സിൽക്ക് സാരികൾ ഇനി ഓൺലൈനിൽ ലഭിച്ചേക്കില്ല. ഉത്പാദനത്തെക്കാൾ കൂടുതൽ ആവശ്യക്കാരുള്ള സാഹചര്യത്തിൽ, സാരികളുടെ ഓൺലൈൻ വിൽപ്പന താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (KSIC) ആലോചിക്കുന്നു. നേരിട്ട് സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് മുൻഗണന നൽകാനാണ് ഈ നീക്കം. കെഎസ്ഐസി സ്റ്റോറുകൾക്ക് മുന്നിൽ അതിരാവിലെ മുതൽ സാരി വാങ്ങാനായി ആളുകൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിദിനം 350 മുതൽ 400 വരെ സാരികൾ മാത്രമാണ് നിലവിൽ നിർമ്മിക്കുന്നത്. ഓൺലൈൻ വിൽപ്പന കൂടി സജീവമായതോടെ സ്റ്റോക്കുകൾ…
Read Moreസ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
Read Moreസ്വര്‍ണവിലയില്‍ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.
Read Moreവീണ്ടും ഇടിഞ്ഞു; 1,20,000ല്‍ താഴെയ്ക്ക് പോയി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ…
Read Moreസ്വർണവില വീഴുന്നു; ട്രെൻഡ്’ പ്രകാരമെങ്കിൽ ഇനി ഇടിവിന്റെ കാലം
സ്വർണവില കേരളത്തിൽ ഇന്ന് നേരിട്ടത് കനത്ത ഇടിവ്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോൾ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. 2,280 രൂപ താഴ്ന്ന് 1,20,640 രൂപയാണ് പവൻ വില.
Read Moreസ്വര്‍ണവിലയിൽ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1,18,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വര്‍ധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read Moreസ്വര്‍ണവില കുത്തനെ താഴോട്ട്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.
Read Moreറോക്കറ്റ് പോലെ കുതിച്ച സ്വർണവില വീണ്ടും താഴേയ്ക്ക്
റോക്കറ്റ് പോലെ കുതിച്ച സ്വർണവില പിടിവിട്ട് താഴേക്ക് വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്നും പൊന്നിന്റെ വില കുറഞ്ഞു. പവന് 1526 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 113240 രൂപയായിരുന്നെങ്കിൽ, ഇന്ന് അത് 1,11,720 രൂപയായിട്ടുണ്ട്. 190 രൂപയാണ് ഗ്രാമിന് കുറവ് വന്നിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങാൻ നിൽക്കുന്നവർ ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.
Read More