മുന്നറിയിപ്പ് നൽകിയിട്ടും ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു

ബെംഗളൂരു : ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും നഗരത്തിൽ അനധികൃതമായി ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു. രാഷ്ട്രീയ പാർട്ടികളാണ് റോഡരികിലും കവലകളിലും അനധികൃതമായി ബാനറുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്. ബാനറുകൾ നീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിനും ബി.ബി.എം.പി.ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ ലംഘനം തുടരുകയാണ്. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്ത ‘ഇന്ദ്രധനുഷ് 5.0’ കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് ഓസ്റ്റിൻ ടൗണിൽ ഒട്ടേറെ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച കുറച്ച് ബാനറുകൾ നീക്കിയെങ്കിലും ഇനിയും ബാക്കിയുണ്ട്. യാത്രക്കാരുടെ കാഴ്ചമുടക്കുന്ന വിധത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന തരത്തിലാണ് ചിലബാനറുകൾ…

Read More

ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി ; ആവശ്യപ്പെട്ടത് 50 ലക്ഷം പാകിസ്ഥാൻ ബാങ്കിൽ നിക്ഷേപിക്കാൻ

ബെംഗളൂരു: ഹൈകോടതിയിലെ ആറ് ജഡ്ജ്മാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൌണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുmയിരുന്നു ഭീഷണി. ബംഗളൂരു സൈബർ ക്രൈം പോലീസ് കേസ് എടുത്തു. ഹൈക്കോടതി പബ്ലിക് റിലേഷൻസ് ഓഫിസർ കെ. മുരളീധറിനാണ് വാട്സ്ആപ്പിൽ ഭീഷണി സന്ദേശം ലഭിച്ഛത്. പാകിസ്താനിലുള്ള എ.ബി.എൽ ബാങ്കിൽ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നതായി പോലിസിന് നലകിയ പരതിയിൽ പറയുന്നു. ജൂലൈ 12ന് വൈകുന്നേരമാണ് ഔദ്യോഗിക മൊബൈൽ നമ്പരിലെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം കിട്ടുന്നത്. പണം കൈമാറിയില്ലെങ്കിൽ ഹൈകോടതി ജഡ്ജ്മാരായ മുഹമ്മദ് നവാസ്,…

Read More

ഭർത്താവിന്റെ അതിക്രമത്തിനെതിരെ രണ്ടാം ഭാര്യയ്ക്ക് കേസ് കൊടുക്കാനാവില്ലെന്ന് കോടതി 

ബെംഗളൂരു: ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ രണ്ടാം ഭാര്യയ്‌ക്ക് കേസ് കൊടുക്കാനാകില്ലെന്ന് ഹൈക്കോടതി വിധി. തുംകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു കോടതിയില്‍ സമര്‍പ്പിച്ച റിവിഷൻ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഈ നിരീക്ഷണം. കണ്ഠരാജുവിനെതിരെ രണ്ടാം ഭാര്യ സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതി തള്ളുകയും കണ്ഠരാജുവിന്റെ ശിക്ഷ റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്. ഐപിസി സെക്ഷൻ 498എ പ്രകാരമാണ് കണ്ഠരാജുവിന്റെ ഭാര്യ പരാതി നല്‍കിയത്. തളര്‍വാതത്തെ തുടര്‍ന്ന് കിടപ്പിലായ തന്നെ ഭര്‍ത്താവ് കണ്ഠരാജു മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന്…

Read More

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹമല്ല ; ഹൈക്കോടതി

ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ഹേമന്ദ് ചാന്ദഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിദറിലെ ന്യൂ ടൗൺ പൊലീസ് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ അലാവുദ്ദീൻ, അബ്ദുൽ ഖലീൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹ്താബ് എന്നിവർക്കെതിരായി എടുത്ത കേസ് റദ്ദാക്കിയാണ് കോടതി പരാമർശം. കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റേതാണ് നടപടി. ഇരു മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ചുമത്തുന്ന 153(A) വകുപ്പും കേസിൽ…

Read More

വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ല ; ഹൈക്കോടതി

ബെംഗളൂരു: വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ആത്മീയ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി. വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

Read More

മൃതദേഹത്തിന് നേരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗമല്ല ; ഹൈക്കോടതി

ബെംഗളൂരു: മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഐപിസി സെക്ഷൻ 376 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കര്‍ശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുമകുരു ജില്ലയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രംഗരാജു എന്നയാള്‍ക്കെതിരെ ചുമത്തിയ 10 വര്‍ഷത്തെ…

Read More

നഗരത്തിൽ ഇറക്കുന്ന പുതിയ ബസുകൾ ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിക്കണം; ഹൈക്കോടതി

ബെംഗളൂരു: ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിച്ചുവേണം പുതിയ ബസുകൾ വാങ്ങാൻ എന്ന് ബി.എം.ടി.സിക്ക് ഹൈക്കോടതി നിർദേശം. പുതുതായി 840 ബസുകൾ വാങ്ങാനുള്ള കരാർ ഭിന്ന ശേഷി സൗഹൃദമല്ലന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി അംഗീകരിച്ചാണ് കോടതി നടപടി. ചട്ടങ്ങൾ പാലിച്ച് കരാർ നടപടികളുമായി ബി.എം.ടി.സിക്ക് മുന്നോട് പോകാം. ബസുകളിൽ വീൽ ചർ കയറ്റാനുള്ള നാമ്പുകൾ ഉൾപ്പെടെ നിർബന്ധമായും വേണം. ഒപ്പം 4 സീറ്റുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കണമെന്നും കോടതി അറിയിച്ചു

Read More

മെട്രോ പദ്ധതിക്കായി മരം മുറിക്കാൻ ബിഎംആർസിഎല്ലിന് ഹൈക്കോടതി അനുമതി

ബെംഗളൂരു: നടന്നുകൊണ്ടിരിക്കുന്ന മെട്രോ അലൈൻമെന്റുമായി ബന്ധപ്പെട്ട് ട്രാൻസ്‌ലോക്കേഷൻ, മരം മുറിക്കൽ, നഷ്ടപരിഹാര പ്ലാന്റേഷൻ ജോലികൾ എന്നിവ തുടരാൻ ബെംഗളൂരു മെട്രോ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഹൈക്കോടതി അനുമതി നൽകി. വനവൽക്കരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും ഉത്തരവിറക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 1976ലെ കർണാടക പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ടിലെയും 1977ലെ കർണാടക മരങ്ങളുടെ സംരക്ഷണ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ദത്താത്രയ ടി…

Read More

വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് എതിരെ ഗതാഗതവകുപ്പ് ഹൈക്കോടതിയില്‍

ബെംഗളൂരു: വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് നിലവിലുളള 10% കമ്മീഷന്‍ 25 ശതമാനമായി ഉയര്‍ത്തണമെന്ന ഓലയും ഊബര്‍ കംമ്പനികളുടെയും ആവശ്യത്തിനെതിരെ ഗതാഗത വകുപ്പ് ഹൈക്കോടതിയില്‍. മഴ സമയങ്ങളില്‍ സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 30ല്‍ നിന്ന് 60 ആയി ഉയര്‍ത്തണം എന്നത് അടക്കമുളള ആവശ്യങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 21നു കോടതി വിശദമായ വാദം കേള്‍ക്കും. ഓല ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്കു പകരം എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത് എന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 4 ആഴ്ചത്തെ സാവകാശം നേടിയിരുന്നു

Read More

പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടയക്കാൻ ഉത്തരവിട്ട്: കർണാടക ഹൈക്കോടതി

ബെംഗളൂരു: നഗരത്തിൽ ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിനിടെ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വെറുതെയിരിക്കാൻ അനുവദിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടത്. തങ്ങളുടെ അപേക്ഷകൾ നിരസിച്ചുകൊണ്ട് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബെംഗളൂരുവിൽ നിന്നുള്ള രണ്ടുപേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ മൂന്നുപേരാണ് ഹർജി സമർപ്പിച്ചത്. സിആർപിസി സെക്ഷൻ 451, 457 പ്രകാരം കാറും ബൈക്കും ഓട്ടോറിക്ഷയും…

Read More
Click Here to Follow Us