മുന്നറിയിപ്പ് നൽകിയിട്ടും ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു

ബെംഗളൂരു : ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും നഗരത്തിൽ അനധികൃതമായി ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു.

രാഷ്ട്രീയ പാർട്ടികളാണ് റോഡരികിലും കവലകളിലും അനധികൃതമായി ബാനറുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്.

ബാനറുകൾ നീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിനും ബി.ബി.എം.പി.ക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇത് വകവെക്കാതെ ലംഘനം തുടരുകയാണ്.

തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്ത ‘ഇന്ദ്രധനുഷ് 5.0’ കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് ഓസ്റ്റിൻ ടൗണിൽ ഒട്ടേറെ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ചൊവ്വാഴ്ച കുറച്ച് ബാനറുകൾ നീക്കിയെങ്കിലും ഇനിയും ബാക്കിയുണ്ട്.

യാത്രക്കാരുടെ കാഴ്ചമുടക്കുന്ന വിധത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന തരത്തിലാണ് ചിലബാനറുകൾ സ്ഥാപിച്ചത്.

കാൽനടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അനധികൃത ബാനറുകൾക്കെതിരേ സ്വീകരിച്ച നടപടി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിന് നൽകിയ നിർദേശം.

ഓരോ അനധികൃത ബാനറിനും 50,000 രൂപ വീതം പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡുകളിൽ ഫ്ലെക്സുകളും ബാനറുകളും നിരോധിച്ച് 2018-ൽ ഹൈക്കോടതി ഉത്തരവിറക്കിയിട്ടും ലംഘനം തുടർന്നതിനെത്തുടർന്നാണ് അടുത്തിടെ കോടതി വീണ്ടും ഇടപെട്ടത്.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

റോഡിലുടനീളം ഫ്ളെക്സുകൾ സ്ഥാപിക്കുന്നത് ബെംഗളൂരുവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും കോടതി വിലയിരുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
[masterslider id="10"]

Related posts