മുന്നറിയിപ്പ് നൽകിയിട്ടും ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു

ബെംഗളൂരു : ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും നഗരത്തിൽ അനധികൃതമായി ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു. രാഷ്ട്രീയ പാർട്ടികളാണ് റോഡരികിലും കവലകളിലും അനധികൃതമായി ബാനറുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്. ബാനറുകൾ നീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിനും ബി.ബി.എം.പി.ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ ലംഘനം തുടരുകയാണ്. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്ത ‘ഇന്ദ്രധനുഷ് 5.0’ കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് ഓസ്റ്റിൻ ടൗണിൽ ഒട്ടേറെ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച കുറച്ച് ബാനറുകൾ നീക്കിയെങ്കിലും ഇനിയും ബാക്കിയുണ്ട്. യാത്രക്കാരുടെ കാഴ്ചമുടക്കുന്ന വിധത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന തരത്തിലാണ് ചിലബാനറുകൾ…

Read More

മെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ 

ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.

Read More

ഫ്‌ളക്സ് കീറി, മൂന്നു യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: വാഞ്ചൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

ബെംഗളൂരുവിൽ വീണ്ടും ഫ്‌ളക്‌സുകൾ ഉയരുന്നു.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് രാഷ്ട്രീയ ഫ്‌ളക്‌സ് ഹോർഡിംഗുകളാണ് നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തിയത്. ഭൂരിഭാഗം ബോർഡുകളും, വളരെ വലുതും അപകടകരമാംവിധവുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്‌ളെക്‌സുകൾ പ്രദർശിപ്പിക്കുന്നതിനായി നടപ്പാതകളും റോഡ് സൈൻബോർഡുകളും തടഞ്ഞതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരം രാഷ്ട്രീയ ഫ്‌ളക്‌സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബിബിഎംപി നിഗൂഢമായ മൗനമാണ് പാലിക്കുന്നത്. അതിനിടെ, വിധാന സൗധയ്ക്ക് പുറത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന രവിയുടെ പിറന്നാൾ ഫ്‌ളക്‌സ് ഹോർഡിംഗ് ഒരു സ്ത്രീ കീറുന്ന വീഡിയോ വൈറലായിട്ടുണ്ട്.

Read More

നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പല ഫ്ലെക്സുകളും നിയമവിരുദ്ധം

ബെംഗളൂരു: സർക്കാരിന്റെയും ഹൈക്കോടതിയുടെയും കർശന നിർദേശങ്ങൾ അവഗണിച്ചാണ് നഗരത്തിൽ പലയിടങ്ങളിലും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ചില സാമൂഹിക പ്രവർത്തകർ ഇത് ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർക്കും മേഖലാ കമ്മീഷണർമാർക്കും കൃത്യമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവുമില്ല ഹെബ്ബാൽ, രാജരാജേശ്വരി നഗർ, മല്ലേശ്വരം, മൈസുരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരെ പ്രശംസിക്കുകയും അവരെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന തരം ഫ്ലെക്സുകളും ബാനറുകളും ആണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഡിവൈഡറുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പരാതിപ്പെട്ടു. ചില സ്ഥലങ്ങളിൽ, ശക്തമായ കാറ്റ് കാരണം…

Read More
Click Here to Follow Us