ഓടിക്കൊണ്ട് ഇരിക്കെ കെ എസ് ആർ ടി സി ബസിൽ നിന്ന് ചക്രങ്ങൾ വേർപ്പെട്ടു ; പരിഭ്രാന്തരായ യാത്രക്കാർ

 

ബെംഗളൂരു: നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിൽ സമന്തൂരിനു സമീപം നീങ്ങുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ ചക്രം ഊരിപ്പോയി.

ഇതോടെ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർ പരിഭ്രാന്തരായി.

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഉടൻ വാഹനം നിർത്തി. സംഭവസമയം ബസ് അധികം വേഗത്തിലായിരുന്നില്ല.

അതേസമയം ബസ് വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെങ്കിൽ, ചക്രം ഇളകി, വേഗത്തിൽ ഊറി പോകുകയും ഏതെങ്കിലും വാഹനത്തിലോ കാൽനടയാത്രക്കാരിലോ ഇടിക്കുകയും വലിയ അപകടത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഭാഗ്യവശാൽ അപകടമൊന്നും സംഭവിച്ചില്ല. ബസിൻ്റെ പിൻഭാഗം ഒറ്റയടിക്ക് നിലത്തടിച്ചതിനാൽ ചിലർക്ക് നിസാര പരിക്കേറ്റു.

ആനേക്കൽ യൂണിറ്റിലെ കെഎസ്ആർടിസി ബസ് ആനേക്കലിൽ നിന്ന് സമന്തൂർ വഴി പോകുകയായിരുന്നു. സമന്തൂരിലേക്ക് അടുക്കുമ്പോൾ പെട്ടെന്ന് ടയറുകൾ ഊരിപ്പോവുകയായിരുന്നെന് ബസ് യാത്രക്കാർ പറയുന്നു.

ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതോടെ ആളുകൾ പരിഭ്രാന്തരായെന്നും അവർ കൂട്ടിച്ചേർത്തു .

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

കണ്ടീഷനില്ലാത്ത ബസുകൾ നിരത്തിലിറക്കിയ ഡിപ്പോ അധികൃതരുടെ നിരുത്തരവാദിത്തത്തെ അദ്ദേഹം വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts