പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം തുടരുന്നു; മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു, നിലവിൽ 67 പേരെ കണ്ടെത്താനുണ്ട്.

മൂന്നാർ: പെട്ടിമുടിയിലെ മൂന്ന് ലയങ്ങളിലായി 84 പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി ഇന്ന് രാവിലെയോടെയാണ് അറിഞ്ഞത്. ഇതിൽ 67 പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു.

ഇവിടേക്കുള്ള പ്രധാനപ്പെട്ട രണ്ട് റോഡുകളും തകർന്നതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. പ്രദേശത്തേക്കുള്ള പ്രധാന പാതയായ പെരിയവരപാലം തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

ഇപ്പോൾ പാലം ഭാഗികമായി പുനസ്ഥാപിക്കുകയും കൂടുതൽ പേർ പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെടുകയായിരുന്നു.

ഫയർഫോഴ്സിന്റെ പിക്ക്അപ്പ് വാനും നാട്ടുകാരും അഗ്നിശമന സേനയും സമീപത്തുള്ള തോട്ടംതൊഴിലാളികളും ചേർന്നാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്.

ഉൾപ്രദേശമായതിനാൽ ഇവിടെ എത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പ്രദേശത്തേക്ക് എൻ.ഡി.ആർ.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ എയർഫോർസിന്റെ സഹായവും തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us