ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന 218 നക്ഷത്ര ആമകളെ യാത്രക്കാരൻ്റെ ബാഗിൽ ആക്കി കടത്താനുള്ള ശ്രമം കണ്ടക്ടർ തടഞ്ഞു.
യാത്രക്കാരൻ ആനന്ദ് റാവു സർക്കിളിൽ ചൊവ്വാഴ്ച സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ്സംഭവം പുറംലോകം അറിയുന്നത്.
ബാഗുകളിലെ ചലനത്തെക്കുറിച്ച് കണ്ടക്ടർ ചോദ്യം ചെയ്തതോടെ ലഗേജുമായി അയാൾ ഓടി രക്ഷപ്പെട്ടു.
പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) വൈൽഡ് ലൈഫ് റെസ്‌ക്യൂവർ മോഹൻ.എ യാണ് കള്ളക്കടത്ത് ശ്രമം ശ്രദ്ധയിൽപ്പെട്ട് ആമകളെ ശേഖരിച്ചത്.
ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അനധികൃത വ്യാപാരത്തിനുള്ള കവാടത്തിനായി ചെന്നൈയിലേക്ക് ഇവയെ കടത്താൻ കള്ളക്കടത്തുകാരൻ ഉദ്ദേശിച്ചിരുന്നതായി സംശയിക്കുന്നതായും മോഹൻ പറഞ്ഞു.
അന്താരാഷ്ട്ര ഡിമാൻഡ് കാരണം ഇന്ത്യൻ നക്ഷത്ര ആമ “അങ്ങേയറ്റം ഉയർന്ന അളവിൽ” വ്യാപാരം ചെയ്യപ്പെടുന്നുവന്നു ഒരു സംരക്ഷണ റിപ്പോർട്ട് പ്രസ്താവിച്ചു.
ചില കണക്കുകൾ പ്രകാരം അന്താരാഷ്‌ട്ര വിപണിയിൽ ഒരു നക്ഷത്ര ആമയ്ക്ക് 10,000 രൂപ വിലവരും, അതായത് ബാഗുകളിലെ ഇഴജന്തുക്കൾക്ക് ഏകദേശം 21 ലക്ഷം രൂപ വിലയുണ്ട്.
ആമകളിൽ ഏറ്റവും വലുത് 864 ഗ്രാം ആയിരുന്നു, ഏകദേശം 4 മുതൽ 5 വയസ്സ് വരെ പ്രായമുണ്ട്, ഏറ്റവും ചെറിയത് ഒരാഴ്ച പ്രായമുള്ളതാണ് അതിന് 23 ഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്.
കൂട്ടത്തിൽ ഒരു ആമയെ ചത്തതായും കണ്ടെത്തിയാട്ടുണ്ട്, എന്നാൽ മറ്റ് 217 ആമകളെ രക്ഷപെടുത്തിയതെയും, PfA-യിലെ ചീഫ് വൈൽഡ് ലൈഫ് വെറ്ററിനറി കേണൽ നവാസ് ഷെരീഫ് പറഞ്ഞു. കർണാടക വനംവകുപ്പ് നിർണ്ണയിക്കുന്ന അജ്ഞാത സ്ഥലത്ത് അവരെ ബാച്ചുകളായി വിട്ടയക്കും.
ഷരീഫ് ഓരോ ആമയുടെയും ആരോഗ്യം പരിശോധിച്ചു. ശരീരഭാരം 80 ഗ്രാമെങ്കിലും നേടിയ ശേഷം അവ പുറത്തുവിടാമെന്നും നിർദേശിച്ചിട്ടുണ്ട്.
ഉയർന്ന തോതിലുള്ള കള്ളക്കടത്ത്, ആവാസവ്യവസ്ഥയുടെ മോശം സ്ഥിതി, എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഓരോ വർഷവും ആയിരങ്ങൾ അനധികൃതമായി കാട്ടിൽ നിന്ന് കൊണ്ടുപോകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കർണാടകയിലെ ഗ്രാമീണ സമൂഹങ്ങളുമായി ഉൾച്ചേർന്ന ഒരു കൂട്ടം ഗവേഷകർ, വേട്ടക്കാർ ആഴ്ചയിൽ 100 മുതൽ 150 വരെ ആമകളെ എടുക്കുന്നതായാണ് കണ്ടെത്തലുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.