വൈകി ജോലിക്ക് എത്തിയ തൊഴിലാളെ ക്രൂരമായി മർദ്ദിച്ച് ഫാക്ടറി ഉടമ 

ബെംഗളൂരു: ജോലിക്ക് വൈകിയെത്തിയ മൂന്ന് തൊഴിലാളികളെ ഉടമ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.

ഗാന്ധിനഗറിലെ സ്റ്റാർ ചൗക്കിന് സമീപമുള്ള ഇഷ്ടിക ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികളെ വടികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വ്യാപകമായ വിമർശനത്തിന് കാരണമായി.

വീഡിയോയിലുള്ള അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇഷ്ടിക ഫാക്ടറി ഉടമ ഖേമു റാത്തോഡ് തൊഴിലാളികളെ നിസാര കാരണത്താല്‍ മനുഷ്യത്വരഹിതമായി ശിക്ഷിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജയപൂര പോലീസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മണ്‍ ബി. നിംബരാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

സംക്രാന്തി ഉത്സവം ആഘോഷിക്കാൻ നാട്ടിലേക്ക് പോയതായിരുന്നു തൊഴിലാളികള്‍.

എന്നാല്‍ നാല് ദിവസം വൈകിയാണ് ഇവർ തിരിച്ചെത്തിയത്.

ഇത് കാരണം ക്ഷുഭിതനായ ഖേമു റാത്തോഡ് ആദ്യം അവരെ ശകാരിക്കുകയും വൈകിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

താമസിച്ചതിനാല്‍, മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂർത്തിയാക്കുമെന്ന് തൊഴിലാളികള്‍ ഉറപ്പ് നല്‍കിയെങ്കിലും തൃപ്തരാകാത്ത ഖേമു റാത്തോഡിന്റെ കൂട്ടാളികള്‍ മൂന്ന് തൊഴിലാളികളെയും കയറുകൊണ്ട് കെട്ടിയ ശേഷം മനുഷ്യത്വരഹിതമായി മർദിക്കുകയായിരുന്നു.

മൂന്ന് തൊഴിലാളികളെ കൈയും കാലും കൊണ്ട് കെട്ടിയിട്ട് കാലുകള്‍ നീട്ടി ഇരുത്തുന്നതാണ് വീഡിയോയിലുള്ളത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

തുടർന്ന് പൈപ്പുകൊണ്ട് രണ്ടു കാലിലും അടിച്ചു.

വേദന സഹിക്കാനാവാതെ തൊഴിലാളികള്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതും ഈ വീഡിയോയില്‍ കാണാം.

നിലവില്‍ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts