ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നഗരാതിർത്തിയോട് ചേർന്നുള്ള ആനേക്കൽ സർക്കാർ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ നേരിയ തീപിടിത്തമുണ്ടായി. കൃത്യസമയത്ത് രോഗികളെ മുഴുവൻ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ 9:41-ഓടെയാണ് ഫയർ കൺട്രോൾ റൂമിൽ തീപിടിത്തം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ഒരു മിനിറ്റിനുള്ളിൽ അഗ്നിശമനസേനയുടെ വാഹനം സംഭവസ്ഥലത്തേക്ക് തിരിച്ചു. ആശുപത്രിയിലെ മോർച്ചറി മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ ഉച്ചയ്ക്ക് 11:30ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. തീപിടിത്തമുണ്ടായതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts