നടി കനക ലത അന്തരിച്ചു 

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു.

തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു.

നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു.

പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് കനകലത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts