ബെംഗളൂരു: സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Breaking news
ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന…
Read Moreബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഇന്നലെ കേസ് ഫയല്‍ ചെയ്തശേഷം ഇന്ന് എറണാകുളം കോടതിയിലെത്തി നടി രഹസ്യമൊഴി നല്‍കിയിരുന്നു. വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ട് ഏഴ് മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. ബോബി ഒളിവില്‍ പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്…
Read Moreമൻമോഹൻ സിംഗ് അന്തരിച്ചു
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read Moreആരോഗ്യനില മോശം; മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോർട്ടുകള്‍. വിശദാംശങ്ങള്‍ ലഭ്യമല്ല. 92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Moreഎംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.
Read Moreകന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!
ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read Moreമഴ ശക്തം; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി
ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ്. പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു. സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
Read Moreനടൻ ബാല അറസ്റ്റിൽ
കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.
Read Moreഎട്ട് സിക്‌സ് 11 ഫോറുകള്‍, സെഞ്ച്വറി അടിച്ച് റേഞ്ച് കാണിച്ച് സഞ്ജു സാംസണ്‍
ഹൈദാരാബാദ്: മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് ചൂടറിഞ്ഞ് ബംഗ്ലാദേശ് ബൗളർമാർ. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തമാക്കി. താരത്തിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടി. പത്താം ഓവറില്‍ ബംഗ്ലാ സ്പിന്നര്‍ റിഷാദ് ഹുസ്സൈനാണ് സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞത്. ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാനായില്ലെങ്കിലും പിന്നീടുള്ള അഞ്ചു പന്തുകളും നിലം തൊടിക്കാതെ താരം ഗാലറിയിലെത്തിച്ചു. 30 റൺസാണ് ആ ഓവറിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ്…
Read More