ബെംഗളൂരു : ബെംഗളൂരു സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി നടിയും മോഡലുമായ രന്യ റാവുവിന്റെ 34.12 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിക്ടോറിയ ലേഔട്ടിലെ വീട്, അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യവസായ ഭൂമി, ആനേക്കലിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയത്. മാർച്ച് മൂന്നിന് ദുബൈയിൽനിന്നെത്തിയ രന്യ റാവു, ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ വിഭാഗം നടത്തിയ പരിശോധനയിലാണ് 12.56 കോടി വിലവരുന്ന 14.2 കിലോ സ്വർണം പിടിച്ചെടുത്തത്.…
Read MoreTag: actress
നടി രന്യ റാവുവിൻ്റെ ജാമ്യഹർജി നീട്ടിവെച്ച് കർണാടക ഹൈക്കോടതി
ബംഗളൂരു: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി കന്നട നടി രന്യ റാവുവിൻ്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേയ്ക്ക് നീട്ടി കർണാടക ഹൈകോടതി. നടിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ശക്തമായി വാദിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ രന്യ റാവുവടക്കം മൂന്നു പ്രതികൾക്കെതിരെയും വിദേശനാണ്യ സംരക്ഷണ – കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരമാണ് കേസ്. ഡി.ആർ.ഐ ശുപാർശയെത്തുടർന്ന് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് നടിക്കും തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. കോഫെപോസ ചുമത്തുന്ന സാഹചര്യത്തിൽ നടിക്ക്…
Read Moreമലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറി; കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ചാർമിള
മലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തന്‍റെ അനുഭവം പങ്കുവെച്ചത്. അങ്ങേയറ്റം മോശം പെരുമാറ്റമാണ് മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെ ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ…
Read More‘ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്’ വൈറലായി നടി ഭാമയുടെ പോസ്റ്റ്
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒട്ടുമിക്ക സെലിബ്രിറ്റികളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ അടക്കം എല്ലാം ഷെയർ ചെയ്യുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ വാർത്താ പ്രാധാന്യം നേടും. അത്തരത്തിലാണ് ഇപ്പോള്‍ നടി ഭാമയുടെ കുറിപ്പുകള്‍ വൈറലാകുന്നത്. മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ഭാമ. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാളികളുടെ മനസില്‍ ഇടം നേടിയത്. ഭാമ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.…
Read Moreകന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു : കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയാണ് താരം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
Read Moreവിവാഹം പിന്നീട്; അമ്മയാകാൻ ഒരുങ്ങി നടി തമന്ന
തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്. പുതിയ ഫാഷൻ ട്രെൻഡുകള്‍ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ…
Read More‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്.. ഓൺലൈൻ വോട്ട് ചെയ്യാമല്ലോ?’ നടി ജ്യോതികയ്ക്ക് ട്രോൾ
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്. എന്നാല്‍ ഈ മറുപടി ഇപ്പോള്‍ അബദ്ധമായി മാറിയിരിക്കുകയാണ്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. ‘ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല.…
Read Moreമോദിയുടെ വികസന സ്വപ്നങ്ങൾക്ക് താങ്ങാവണം; സുമലത
ബെംഗളൂരു: രാഷ്ട്രീയം വിട്ടിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടി ബി ജെപിയില്‍ ചേരുമെന്നും നടി സുമലത. ‘ഇത്തവണ മത്സരിക്കുന്നില്ല: സ്വതന്ത്രയായി മത്സരിക്കില്ല. ബിജെപിജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരില്ല. എന്നാല്‍ രാഷ്ട്രീയം വിട്ടിട്ടില്ല. രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മള്‍ നില്‍ക്കണം’- മണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ സുമലത പറഞ്ഞു. എംപി സീറ്റ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു. ‘എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാന്‍, നാളെ മറ്റൊരാള്‍ എംപിയായി വരും.…
Read Moreപ്രശാന്തിന്റെ വീട്ടിലേക്ക് ലെന; വിവാഹ ചിത്രങ്ങൾ കാണാം
നടി ലെനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. തനിക്കിപ്പോള്‍ നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് സ്വകാര്യജീവിതത്തിലാണെന്നും ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ലെന തന്‍റെ വിവാഹം പരസ്യമാക്കിയത്. കഴിഞ്ഞ ജനുവരി 17 നാണ് ഇവരുടെ വിവാഹം നടന്നത്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്നയാളെ വിവാഹം കഴിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്ന്…
Read Moreബിജെപിയുടെ സർപ്രൈസ് സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയുടെ പേരും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. ബിജെപിയുമായി നടി…
Read More