ന​ടി ര​ന്യ റാ​വു​വി​ൻ്റെ ജാ​മ്യ​ഹ​ർജി നീ​ട്ടി​വെ​ച്ച് കർണാടക ഹൈക്കോടതി

ബം​ഗ​ളൂ​രു: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഒ​ന്നാം പ്ര​തി ക​ന്ന​ട ന​ടി ര​ന്യ റാ​വു​വിൻ്റെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത​യാ​ഴ്ച​ത്തേയ്​ക്ക് നീ​ട്ടി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി.

ന​ടി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ്‌ ശക്തമായി വാ​ദി​ച്ചി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​ന്യ റാ​വു​വ​ട​ക്കം മൂ​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ​യും വി​ദേ​ശ​നാ​ണ്യ സം​ര​ക്ഷ​ണ – ക​ള്ള​ക്ക​ട​ത്ത് ത​ട​യ​ൽ നി​യ​മം (കോ​ഫെ​പോ​സ) പ്രകാരമാണ് കേസ്.

  വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പതിനഞ്ചുകാരി

ഡി.​ആ​ർ.​ഐ ശു​പാ​ർ​ശ​യെ​ത്തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ഇ​ക്ക​ണോ​മി​ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യാ​ണ് ന​ടി​ക്കും ത​രു​ൺ രാ​ജു, സാ​ഹി​ൽ സ​ക്ക​റി​യ ജെ​യി​ൻ എ​ന്നി​വ​ർ​ക്കു​മെ​തി​രെ കോ​ഫെ​പോ​സ നി​യ​മം ചു​മ​ത്തി​യ​ത്. കോ​ഫെ​പോ​സ ചു​മ​ത്തു​ന്ന​ സാഹചര്യത്തിൽ നടിക്ക് ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് ജാ​മ്യവും ല​ഭി​ക്കി​ല്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യ-പാക് സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us