വേടൻ്റെ പരിപാടിയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്. പതിനായിര കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. സുരക്ഷാ ക്രമീകരണത്തിനായി…

Read More

കന്നഡിഗർക്കെതിരെ മോശം പരാമർശം ; ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ്

Arrearraar ബെംഗളൂരു: കന്നഡിഗർക്കെതിരെ മോശം പരാമർശം നടത്തിയ ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ് ഹോട്ടലിൻ്റെ സൈൻ ബോർഡിലാണ് പരാമർശം പ്രത്യക്ഷപെട്ടത്. കോറമംഗലയിലെ ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിൻ്റെ ഡിജിറ്റൽ സൈൻ ബോർഡിൽ മോശം പരാമർശം വന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സൈൻ ബോർഡ് നീക്കം ചെയ്തു. ഹോട്ടൽ മാനേജരെയും ജീവനക്കാരെയും പോലീസ് ചോദ്യം  ചെയ്തു. ഹോട്ടൽ ഉടമയോടും ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രവാസിയായ മലയാളിയാണ് ഹോട്ടലിൻ്റെ ഉടമ. സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉടമ പറയുന്നത്. ഹോട്ടലിന് വേണ്ടി സൈൻ…

Read More

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു 

കോഴിക്കോട്: പുതിയ സ്റ്റാൻഡില്‍ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകള്‍ക്കും തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസുകള്‍ മുഴുവൻ മാറ്റിയിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ആളുകളെ മാറ്റുകയും സമീപത്തെ കടകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ്…

Read More

തുമക്കൂരുവിലേക്ക് ഗ്രീൻലൈൻ ; സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് ബിഎംആർസി

ബെംഗളൂരു : മെട്രോ ഗ്രീൻലൈൻ, മാധവാര മുതൽ തുമക്കൂരു വരെ നീട്ടുന്നത് സംബന്ധിച്ചുള്ള ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളെയും തുമക്കൂരു ജില്ലകൾ എന്നിവയെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 26 സ്റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. റോഡ്, ട്രെയിൻ മാർഗം നിലവിൽ 70 കിലോമീറ്റർ ദൂരമുണ്ട് തുമക്കൂരുവിലേക്ക്. 1.25 കോടിരൂപ ചെലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഏജൻസിയാണ് പഠനം പൂർത്തിയാക്കിയത്. ദാസനപുര, നെലമംഗല, മക്കാലി, നെലമംഗല വീവേഴ്സ് കോളനി, നെലമംഗല ബസ് ടെർമിനൽ, വിശേശ്വരപുര, ടി.ബേഗൂർ,…

Read More

റോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ

ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…

Read More

100 രൂപ ചോദിച്ചിട്ട് നൽകിയില്ല; മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം. കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതൻകുമാറിന് പണം നല്‍കാൻ മുത്തശ്ശി തയ്യാറായില്ല. അച്ഛനോട് പണം ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

അറ്റകുറ്റ പണി; മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തുടർന്ന് ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ. ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു-​കാ​ർ​വാ​ർ റൂ​ട്ടു​ക​ളി​ലെ ട്രെ​യി​ൻ സ​ർ​വി​സു​ക​ളെ അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തേ​ക്കിത് സാ​ര​മാ​യി ബാ​ധി​ക്കും. ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ സ​ക​ലേ​ശ്പു​ർ-​സു​ബ്ര​ഹ്മ​ണ്യ റോ​ഡ് പാ​ത​യി​ൽ സു​ര​ക്ഷ, വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16539) മേ​യ് 31 മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ റ​ദ്ദാ​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​യ​ശ്വ​ന്ത്പു​ർ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16540) ജൂ​ൺ ഒ​ന്ന്…

Read More

മെ​ഡി​ക്ക​ൽ, ഡെന്റൽ കോ​ഴ്സ് ഫീ​സ് കൂ​ട്ടി​ല്ല -മ​ന്ത്രി ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ

ബം​ഗ​ളൂ​രു: വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ കോ​ഴ്സു​ക​ളു​ടെ ഫീ​സ് ഘ​ട​ന​യി​ൽ വ​ർ​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യക്തമാക്കി ക​ർ​ണാ​ട​ക മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ​രൺ പ്ര​കാ​ശ് പാ​ട്ടീ​ൽ. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ സ​മ്മ​ർ​ദം വ​ക​വെ​ക്കാ​തെ​യാ​ണ് തീരുമാനം. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ കോ​ള​ജ് മാ​നേ​ജ്‌​മെ​ന് ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി, സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ൻ്റെ ഓഫീസ് പുറത്ത് വിട്ട വാ​ർ​ത്ത​ക്കു​റി​പ്പി​ൽ സൂചിപ്പിക്കുന്നു. സ്വ​കാ​ര്യ കോ​ള​ജു​ക​ൾ 10 മു​ത​ൽ 15 വ​രെ ശ​ത​മാ​നം ഫീ​സ് വ​ർ​ധ​ന​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ 10 ശ​ത​മാ​നം…

Read More

ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് സൂക്ഷിച്ച സംഭവം; ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ

ബംഗളൂരു: ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ച സംഭവത്തിൽ ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. എട്ട് മാസത്തോളം റസിഡൻസ് അസോസിയേഷൻ്റെ നിർദേശം അവഗണിച്ച് ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴ. ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ ചുമത്തിയത് .ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്ത കാരണം ചൂണ്ടികാണിച്ച് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്. എന്നാൽ, പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകയ്ക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000…

Read More

ഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ നേരിടുക കനത്ത തിരിച്ചടി; അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പ​​ങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100…

Read More
Click Here to Follow Us