പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും ചൈനീസ് മഞ്ചാ നൂൽ വില്ലനായി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുപത്തൊൻപതുകാരനായ യുവാവ് പട്ടം പറത്താൻ ഉപയോഗിക്കുന്ന മഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് മരിച്ചു. തെക്കൻ ബെംഗളൂരുവിലെ തലഘട്ടപുര പോലീസ് സ്റ്റേഷൻ പരിധിയിൽ മെയ് 30-നാണ് സംഭവം നടന്നത്. കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കനകപുര സ്വദേശിയും നിലവിൽ താതഗുനിയിലെ അരസപ്പ ലേഔട്ടിൽ താമസക്കാരനുമായ കിരൺ ജി (29) ആണ് മരിച്ചത്. ഗുബ്ബാലാല കനകപുര റോഡിലെ ഇസ്കോൺ ക്ഷേത്രത്തിൽ കഴിഞ്ഞ നാല് വർഷമായി ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു കിരൺ.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

മെയ് 30-ന് ഉച്ചയ്ക്ക് 12.30 ഓടെ തൻ്റെ രണ്ടാമത്തെ ഷിഫ്റ്റ് ജോലിക്കായി പൈപ്പ്‌ലൈൻ റോഡ് വഴി ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് റോഡിന് കുറുകെ കിടന്നിരുന്ന മഞ്ചാ നൂൽ കിരണിൻ്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. നൂൽ മുറുകി കഴുത്തിന് ആഴത്തിൽ മുറിവേൽക്കുകയും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

പട്ടം പറത്തുന്നവർ മഞ്ചാ നൂലിൻ്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാണെന്നും, ഇതിന് കാരണക്കാരായവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കിരണിൻ്റെ ഭാര്യ നന്ദിനി പോലീസിൽ പരാതി നൽകി. നന്ദിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലഘട്ടപുര പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts