പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ ഡേറ്റിങ് സംസ്കാരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രമുഖ ഡേറ്റിങ് ആപ്പുകളുടെ പുതിയ സർവേ റിപ്പോർട്ടുകൾ. പ്രണയത്തിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വ്യക്തത, വൈകാരിക പക്വത, ഒരേപോലെയുള്ള മൂല്യങ്ങൾ എന്നിവയ്ക്കാണ് ബെംഗളൂരുവിലെ യുവതികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. ബന്ധങ്ങളിലെ അവ്യക്തതകൾ ഒഴിവാക്കാൻ തുടക്കത്തിൽ തന്നെ തങ്ങളുടെ ലക്ഷ്യങ്ങൾ തുറന്നുപറയാൻ താല്പര്യപ്പെടുന്നവരാണ് 85 ശതമാനം സ്ത്രീകളുമെന്ന് പ്രമുഖ ഡേറ്റിങ് ആപ്പായ ‘ബംബിൾ’ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. തുടർച്ചയായി പ്രൊഫൈലുകൾ സ്വൈപ്പ് ചെയ്യുന്നതിനേക്കാൾ, കുറച്ചുപേരുമായി മാത്രം അർത്ഥവത്തായ ബന്ധം സ്ഥാപിക്കാനാണ് 79 ശതമാനം സ്ത്രീകളും…

Read More

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും ചൈനീസ് മഞ്ചാ നൂൽ വില്ലനായി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുപത്തൊൻപതുകാരനായ യുവാവ് പട്ടം പറത്താൻ ഉപയോഗിക്കുന്ന മഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് മരിച്ചു. തെക്കൻ ബെംഗളൂരുവിലെ തലഘട്ടപുര പോലീസ് സ്റ്റേഷൻ പരിധിയിൽ മെയ് 30-നാണ് സംഭവം നടന്നത്. കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കനകപുര സ്വദേശിയും നിലവിൽ താതഗുനിയിലെ അരസപ്പ ലേഔട്ടിൽ താമസക്കാരനുമായ കിരൺ ജി (29) ആണ് മരിച്ചത്. ഗുബ്ബാലാല കനകപുര റോഡിലെ ഇസ്കോൺ ക്ഷേത്രത്തിൽ കഴിഞ്ഞ നാല് വർഷമായി ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി…

Read More

മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

ബംഗളൂരു: ബുധനാഴ്ച വൈകുന്നേരം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നഗരത്തിലെ രാഷ്ട്രീയ സഖ്യകക്ഷികളെയും പ്രതിപക്ഷ നേതാക്കളെയും സന്ദർശിക്കാനായി നടത്തിയ മിന്നൽ പര്യടനം ബംഗളൂരു നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. ട്രാഫിക് പോലീസിന്റെ മുൻകൂർ മുന്നറിയിപ്പുകളും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (CBD) ചില സ്കൂളുകളുടെ സമയക്രമീകരണവും ഉണ്ടായിരുന്നിട്ടും, കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ പെട്ട് ആയിരക്കണക്കിന് യാത്രക്കാരാണ് റോഡിൽ വലഞ്ഞത്. മുതിർന്ന നേതാക്കളെ കാണാൻ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങളാണ് വടക്കൻ-തെക്കൻ ബംഗളൂരു മേഖലകളിൽ കുരുക്ക് രൂക്ഷമാക്കിയത്. രാവിലെ 11.20 ഓടെ സഞ്ജയ് നഗറിലെ…

Read More

വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ഇരുപത്തിയേഴുകാരൻ സൈഫൽ മൊണ്ടാലിനെയാണ് വൈറ്റ്‌ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശം കേന്ദ്രീകരിച്ച് ആക്രിപെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ചൊവ്വാഴ്ച പുലർച്ചെ വൈറ്റ്‌ഫീൽഡിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്തുനിന്നും സമീപത്തെ ചായക്കടയിലേക്ക് നടന്നുപോകുകയായിരുന്ന 23 വയസ്സുകാരിയായ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. വിജനമായ റോഡിലൂടെ പെൺകുട്ടി തനിയെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി, പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ മറ്റൊരു വഴിയിലേക്ക്…

Read More

കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: മിഡിൽ ഈസ്റ്റ് സംഘർഷവും യുദ്ധഭീഷണിയും സാധാരണക്കാരുടെ അടുക്കളകളെയും ഹോട്ടൽ വ്യവസായങ്ങളെയും നേരിട്ട് ബാധിച്ചിരിക്കുന്നു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ബെംഗളൂരുവിലെ മിക്ക ഹോട്ടലുകളുടെയും ഉടമകൾ ഭക്ഷണം, ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ചില ഹോട്ടലുകൾ ഇതിനകം വില വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവ ഈ ആഴ്ച മുതൽ തന്നെ പുതിയ വില പട്ടിക നടപ്പിലാക്കാൻ പദ്ധതിയിടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 1,240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 991 രൂപ വർദ്ധിച്ചതിന് പിന്നാലെ,…

Read More

വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

കൊച്ചി: തനിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ വിഷമമുണ്ടെങ്കിലും, ഈ സംഭവം വഴി തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവർ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചെന്നും അതുകൊണ്ടുതന്നെ ഈ വാർത്തകൾ ഒരു തരത്തിൽ തനിക്ക് അനുഗ്രഹമായെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. രേണുവിന് സ്റ്റേജ് 2 ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചെന്നും എന്നാൽ അതൊന്നും കാര്യമാക്കാതെ…

Read More

ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. ലിംഗഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ സൗജന്യ ബസ് യാത്ര പെൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പെൺകുട്ടികൾക്ക് മാത്രം എന്തുകൊണ്ട് സൗജന്യ യാത്ര എന്ന ചോദ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പദ്ധതി മുഴുവൻ വിദ്യാർത്ഥികൾക്കുമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന്…

Read More

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

ബെം​ഗളൂരു: നഗരത്തിൽ വൈദ്യുതി വാഹന ഉപഭോക്താക്കൾക്കായി ബെസ്കോം (BESCOM) കോടികൾ മുടക്കി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ വെറും അലങ്കാരവസ്തുക്കളായി മാറുന്നു. നഗരത്തിലെ രണ്ട് കേന്ദ്രങ്ങളും മാസങ്ങളായി പൂർണ്ണമായും പ്രവർത്തനരഹിതമാണ്. നിലവിൽ ചാർജിങ് മെഷീനുകൾക്ക് മുകളിൽ ‘തൊടരുത്’ എന്ന ബോർഡ് ഒട്ടിച്ചുവെച്ച നിലയിലാണ്. കഴിഞ്ഞ വർഷമാണ് നഗരത്തിലെ ഹൊരപേട്ടെ, ക്യാത്സന്ദ്ര എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഓരോ കേന്ദ്രത്തിലും രണ്ട് മെഷീനുകൾ വീതം ആകെ നാല് ചാർജിങ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. 50 കിലോവാട്ട് ശേഷിയുള്ളതാണ് ഓരോ മെഷീനും. എന്നാൽ മാസങ്ങളായി ഇവയൊന്നും…

Read More

യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് ആശ്വാസമേകി ബി.എം.ആർ.സി.എൽ (BMRCL) പുതിയ പരിഷ്കാരം പ്രഖ്യാപിച്ചു. ജൂൺ 3 ബുധനാഴ്ച മുതൽ യെല്ലോ ലൈനിൽ രണ്ട് അധിക ട്രെയിനുകൾ കൂടി സർവീസിനായി ഉൾപ്പെടുത്തും. പുതിയ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഈ റൂട്ടിൽ ആകെ ട്രെയിനുകളുടെ എണ്ണം പത്തായി ഉയരും. ഇത് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് നമ്മ മെട്രോ അധികൃതർ അറിയിച്ചു. പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ 19.75 കിലോമീറ്റർ ദൈർഘ്യമുള്ള ആർ.വി റോഡ് –…

Read More