വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ഇരുപത്തിയേഴുകാരൻ സൈഫൽ മൊണ്ടാലിനെയാണ് വൈറ്റ്‌ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശം കേന്ദ്രീകരിച്ച് ആക്രിപെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

ചൊവ്വാഴ്ച പുലർച്ചെ വൈറ്റ്‌ഫീൽഡിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്തുനിന്നും സമീപത്തെ ചായക്കടയിലേക്ക് നടന്നുപോകുകയായിരുന്ന 23 വയസ്സുകാരിയായ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. വിജനമായ റോഡിലൂടെ പെൺകുട്ടി തനിയെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി, പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ മറ്റൊരു വഴിയിലേക്ക് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഭയന്നുവിറച്ച പെൺകുട്ടി നിലവിളിച്ചതോടെ പരിസരവാസികൾ ഓടിക്കൂടുകയായിരുന്നു. ആളുകൾ വരുന്നത് കണ്ട് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർഥിനി വൈറ്റ്‌ഫീൽഡ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഐടി ഇടനാഴിയായ വൈറ്റ്‌ഫീൽഡിൽ പുലർച്ചെയുണ്ടായ ഈ സംഭവം പ്രദേശത്തെ സ്ത്രീകളുടെയും വിദ്യാർഥികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts