വൈ.എസ് രാജശേഖര റെഡ്ഡിയുടെ കിടിലന്‍ മേക് ഓവറുമായി മമ്മൂട്ടി ;യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ സംവിധാനം മാഹി രാഘവാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും.

ചിത്രത്തില്‍ വൈ.എസ്.ആറിന്‍റെ വേഷം ചെയ്യാൻ നാഗാർജുനയേയും പരിഗണിച്ചിരുന്നു. നായികയായി എത്തുന്നത് നയൻ താരയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രണ്ടാം തവണയും ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുമ്പോള്‍ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts