ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന പ്രതിക്ക് വധശിക്ഷ

ബെംഗളൂരു : ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതി അനിൽ ബാലഗാറിനാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി എം. ലതകുമാരി ശിക്ഷ വിധിച്ചത്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും കർണാടക ലീഗൽ സർവീസ് അതോറിറ്റിക്ക് 10,000 രൂപയും പ്രതി നൽകണം. ഹൊസക്കരഹള്ളി വീരഭദ്രനഗറിൽ 2017 ഏപ്രിൽ 21ന് ആണ് കേസിനാസ്പദമായ സംഭവം. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നു വീട്ടുകാർ ഗിരിനഗർ പൊലീസിൽ പരാതി നൽകി. രണ്ടു ദിവസം കഴിഞ്ഞ് അനിലിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിൽനിന്നു…

Read More

കൃഷ്ണയോടൊപ്പം വന്ന ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക് തിരിച്ചു പോയി;കൂടെ പാർട്ടി ഓഫിസും.

മണ്ഡ്യ : പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്കു മടങ്ങിയതോടെ ബിജെപിക്കു പാർട്ടി ഓഫിസ് നഷ്ടമായി. മണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫിസാണ് ഒറ്റ ദിവസം കൊണ്ട് കോൺഗ്രസ് ഓഫിസായത്. മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജൻമനാടായ മദ്ദൂരിൽനിന്ന് ഒട്ടേറെപേർ കൃഷ്ണയ്ക്കൊപ്പം കോൺഗ്രസിൽനിന്നു ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നെത്തിയവർക്കു വേണ്ട പരിഗണന ബിജെപി നൽകാത്ത സാഹചര്യത്തിലാണ് തിരിച്ചു മാതൃപാർട്ടിയിലേക്കു മടങ്ങിയത്. ഭൂരിഭാഗവും കോൺഗ്രസിലെത്തിയതോടെ താലൂക്ക് യൂണിറ്റ് ഓഫിസിന്റെ ബിജെപി ബോർഡ് മാറ്റി പകരം കോൺഗ്രസ് ബോർഡും സ്ഥാപിച്ചു.

Read More

എസ്‌വൈഎസ് ഭക്ഷണ വിതരണം നടത്തി.

ബെംഗളൂരു : എസ്‌വൈഎസ് സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിദ്വായ് കാൻസർ ആശുപത്രിയിലെ രോഗികൾക്കു ഭക്ഷണം വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇസ്‌മായിൽ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹാജി, ശുക്കൂർഹാജി, ശാഫി സഅദി, ബഷീർ സഅദി, മുജീബ് മഡിവാള എന്നിവർ നേതൃത്വം നൽകി.

Read More

തെന്നിന്ത്യന്‍ നടി മേഘന രാജ് വിവാഹിതയായി;കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ മേഘനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച്.

ബെംഗളൂരു :മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടൻ ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയതത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്‌ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം…

Read More

“നോക്കിയ 8 സിറോക്കോ”, കിടുവാണ്…!

എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച നോക്കിയ 8 സിറോക്കോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. 49,999 രൂപയാണ് ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റില്‍ ഫോണിന്‍റെ വില. എയര്‍ടെല്ലുമായി ചേര്‍ന്ന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. സ്റ്റീല്‍+ഗ്ലാസ് രൂപകല്‍പനയിലുള്ള ഫോണില്‍ എഡ്ജ് റ്റു എഡ്ജ് പി ഓഎല്‍ഇഡി 2കെ 5.5 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണുള്ളത്. നോക്കിയ സ്‌പേഷ്യല്‍ ഓഡിയോ, സീസ് ബ്രാന്റിന്‍റെ ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ (12+12), 2X ഒപ്റ്റിക്കല്‍ സൂം, ആന്‍ഡ്രോയിഡ് ഓറിയോ (8.0) എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറില്‍ ആറ് ജിബി റാമും…

Read More

ജമ്മു കാശ്മീര്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കവിന്ദര്‍ ഗുപ്തയെ പുതിയ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപിയുടെ നിര്‍മ്മല്‍ സിംഗ് രാജിവെച്ച ഒഴിവിലാണ് ഗുപ്ത ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കത്വ സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് ബിജെപി തയ്യാറായത്. ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നിര്‍മല്‍ സിങ് രാജിവെയ്ക്കുകയായിരുന്നു. പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയില്‍ ബിജെപിയ്ക്ക് ഒമ്പത് മന്ത്രിമാരാണുള്ളത്.

Read More

കണ്ണൂരിലേക്ക് പോകുകയായിരുന്ന ലാമ ബസ്‌ റാഞ്ചിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നഗരത്തില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലാമ ട്രാവെല്‍സിന്റെ ബസ് ചിലര്‍ തട്ടിയെടുക്കുകയും മുഴുവന്‍ യാത്രക്കാരെയും ചേര്‍ത്ത് ഒരു ഗോടൌണില്‍ അടച്ചിടുകയും ചെയ്തത്. സംഭവം നടന്ന അതേ ദിവസം തന്നെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.ഇന്നലെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു.രാജാ രാജേശ്വരി നഗര്‍ സ്വദേശിയായ ചിക്കരംഗ ഗൌഡയാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്. “അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും”വെസ്റ്റ് മേഖലയുടെ പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയ…

Read More

JEE MAIN 2018: ഫലം ഇന്ന്, പ്രതീക്ഷയോടെ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. റാങ്ക് ലിസ്റ്റിലുള്ള 220,000 വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യതയും ലഭിക്കും. നാഷണല്‍ ഇന്റ്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ്(എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി), സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെല്‍ ഫൈന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്‌ളസ്ടുവിന്‍റെ മാര്‍ക്ക് പരിഗണിക്കില്ല. റിസള്‍ട്ട്‌ അറിയാന്‍:…

Read More

“അമിത്ഷായും കുമാരസ്വാമിയും ചര്‍ച്ച നടത്തി;തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ട്;അനുയോജ്യമായ സമയത്ത് പുറത്ത് വിടും”:സിദ്ധരാമയ്യ;വരുണയില്‍ യതീന്ദ്രയെ രക്ഷിക്കാന്‍ യെദിയൂരപ്പയുടെ മകനെ പിന്‍വലിച്ചത് സിദ്ധാരാമയ്യക്ക് വേണ്ടി എന്ന് കുമാരസ്വാമി.

ബെംഗളൂരു: മൈസൂരു മേഖലയില്‍ ധാരണയുണ്ടാക്കുന്നതിന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി എച്ച്.ഡി. കുമാരസ്വാമി ചര്‍ച്ചനടത്തിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമയമാകുമ്പോള്‍ തെളിവ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യുമായി തങ്ങള്‍ ധാരണയുണ്ടാക്കിയെന്നതിന് തെളിവ് ഹാജരാക്കാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തെളിവായി ഫോട്ടോ കൈയിലുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്തുവിടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്. ബി.ജെ.പി. ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ അമിത് ഷായോടൊപ്പം യാത്രചെയ്താണ് കുമാരസ്വാമി ചര്‍ച്ചനടത്തിയതെന്നാണ് ആരോപണം. അമിത് ഷായോടൊപ്പം യാത്രചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം തങ്ങളുടെ നേതാവല്ലെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമി രണ്ടുതവണ അമിത് ഷായുമായി…

Read More

ഹെൽമറ്റ് ധരിക്കാത്തവരെ നേരിടാൻ പുതിയ രീതിയുമായി ട്രാഫിക് പോലീസ്!

ബെംഗളൂരു : ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം പറയുന്നത്, ഒരു പരിധി വരെ അപകടമെന്തെങ്കിലുമുണ്ടായാൽ അതിൽ നിന്ന് ഹെൽമെറ്റ് യാത്രക്കാരനെ രക്ഷപ്പെടുത്താറുമുണ്ട്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ വ്യക്തിപരമായും ഡിപ്പാർട്ട് മെന്റിനും ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിലും ഹെൽമെറ്റ് മുൻപന്തിയിലാണ്.ഹെല്‍മെറ്റ്‌ ഇല്ല എന്ന കാരണം പറഞ്ഞ് ട്രാഫിക്‌ പോലിസ് തട്ടിയെടുക്കുന്ന കാശിനു കണക്കില്ല. എന്നാല്‍ കുറച്ചു ദിവസമായി ട്രാഫിക്‌ ബാംഗ്ലൂര്‍ ട്രാഫിക്‌ പോലിസ് ശ്രദ്ധ കേന്ദ്രമാകുന്നത് മറ്റൊരു വാര്‍ത്തയിലൂടെയാണ്.ഹെല്‍മെറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന യുവാക്കളെ ട്രാഫിക്‌ പോലീസുകാരന്‍ തന്റെ ഷൂ ഊരിയെടുത്ത്‌ എറിയുന്ന…

Read More
Click Here to Follow Us