“അമിത്ഷായും കുമാരസ്വാമിയും ചര്‍ച്ച നടത്തി;തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ട്;അനുയോജ്യമായ സമയത്ത് പുറത്ത് വിടും”:സിദ്ധരാമയ്യ;വരുണയില്‍ യതീന്ദ്രയെ രക്ഷിക്കാന്‍ യെദിയൂരപ്പയുടെ മകനെ പിന്‍വലിച്ചത് സിദ്ധാരാമയ്യക്ക് വേണ്ടി എന്ന് കുമാരസ്വാമി.

ബെംഗളൂരു: മൈസൂരു മേഖലയില്‍ ധാരണയുണ്ടാക്കുന്നതിന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി എച്ച്.ഡി. കുമാരസ്വാമി ചര്‍ച്ചനടത്തിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമയമാകുമ്പോള്‍ തെളിവ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുമായി തങ്ങള്‍ ധാരണയുണ്ടാക്കിയെന്നതിന് തെളിവ് ഹാജരാക്കാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തെളിവായി ഫോട്ടോ കൈയിലുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്തുവിടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്. ബി.ജെ.പി. ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ അമിത് ഷായോടൊപ്പം യാത്രചെയ്താണ് കുമാരസ്വാമി ചര്‍ച്ചനടത്തിയതെന്നാണ് ആരോപണം.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

അമിത് ഷായോടൊപ്പം യാത്രചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം തങ്ങളുടെ നേതാവല്ലെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമി രണ്ടുതവണ അമിത് ഷായുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും ചര്‍ച്ചനടത്തിയ സ്ഥലവും വിഷയവും അറിയാമെന്നും സിദ്ധരാമയ്യ ആവര്‍ത്തിച്ചു.

ഇത് നിഷേധിച്ച കുമാരസ്വാമി വരുണയില്‍ മകന്‍ യതീന്ദ്രയെ വിജയിപ്പിക്കുന്നതിന് സിദ്ധരാമയ്യയാണ് ബി.ജെ.പി.യുടെ സഹായം തേടിയതെന്ന് ആരോപിച്ചു. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചത് സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
[masterslider id="10"]

Related posts