ഹെൽമറ്റ് ധരിക്കാത്തവരെ നേരിടാൻ പുതിയ രീതിയുമായി ട്രാഫിക് പോലീസ്!

ബെംഗളൂരു : ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം പറയുന്നത്, ഒരു പരിധി വരെ അപകടമെന്തെങ്കിലുമുണ്ടായാൽ അതിൽ നിന്ന് ഹെൽമെറ്റ് യാത്രക്കാരനെ രക്ഷപ്പെടുത്താറുമുണ്ട്.

ബെംഗളൂരു ട്രാഫിക് പോലീസിന്റെ വ്യക്തിപരമായും ഡിപ്പാർട്ട് മെന്റിനും ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിലും ഹെൽമെറ്റ് മുൻപന്തിയിലാണ്.ഹെല്‍മെറ്റ്‌ ഇല്ല എന്ന കാരണം പറഞ്ഞ് ട്രാഫിക്‌ പോലിസ് തട്ടിയെടുക്കുന്ന കാശിനു കണക്കില്ല.

എന്നാല്‍ കുറച്ചു ദിവസമായി ട്രാഫിക്‌ ബാംഗ്ലൂര്‍ ട്രാഫിക്‌ പോലിസ് ശ്രദ്ധ കേന്ദ്രമാകുന്നത് മറ്റൊരു വാര്‍ത്തയിലൂടെയാണ്.ഹെല്‍മെറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുന്ന യുവാക്കളെ ട്രാഫിക്‌ പോലീസുകാരന്‍ തന്റെ ഷൂ ഊരിയെടുത്ത്‌ എറിയുന്ന വീഡിയോ ആണ് സമൂഹമാധ്യമാങ്ങില്‍ താരങ്കമാകുന്നത്.സംഭവം നടന്നത് ബി ഇ എല്‍ റോഡില്‍ ആണ്,ഒരാഴ്ച മുന്‍പ്.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക്‌ പോലീസുകാര്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത് കേള്‍ക്കാതെ യുവാക്കള്‍ വണ്ടി മുന്നോട്ടെടുത്തു.”കര്‍ത്തവ്യം”തടസ്സപ്പെടുത്തിയ യുവാക്കളെ സ്വന്തം കാലില്‍ നിന്നുള്ള ഷൂ ഊരിയെടുത്ത്‌ ഒരു പോലീസുകാരന്‍ എറിയുകയായിരുന്നു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ആരോപണ വിധേയനായ പോലീസുകാരോട് നോര്‍ത്ത് ഡിവിഷന്‍ അസിസ്റ്റന്റ്‌ കമ്മിഷണര്‍ വിശദീകരണം തേടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts