JEE MAIN 2018: ഫലം ഇന്ന്, പ്രതീക്ഷയോടെ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. റാങ്ക് ലിസ്റ്റിലുള്ള 220,000 വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യതയും ലഭിക്കും.

നാഷണല്‍ ഇന്റ്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ്(എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി), സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെല്‍ ഫൈന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്‌ളസ്ടുവിന്‍റെ മാര്‍ക്ക് പരിഗണിക്കില്ല.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

റിസള്‍ട്ട്‌ അറിയാന്‍:

1. റിസള്‍ട്ട്‌ അറിയാന്‍ ബോര്‍ഡിന്‍റെ വെബ്സൈറ്റ് ആയ jeemain.nic.in ല്‍ പോകുക

2. അതിനുശേഷം പരീക്ഷയുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3. ക്ലിക്ക് ചെയ്യുമ്പോള്‍ പേജ് തുറക്കും, ഇതില്‍ നിങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക അപ്പോള്‍ നിങ്ങളുടെ റിസള്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts