ബെംഗളൂരു: നമ്മ മെട്രോ സർവീസുകളിൽ അടിക്കടിയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി നിർണായക നടപടിയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL). നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ സർവീസ് നടത്തുന്ന 57 ട്രെയിനുകൾ ഇതിനോടകം 10 ലക്ഷം കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ദീർഘകാലമായി സർവീസ് നടത്തുന്ന പഴയ ട്രെയിനുകൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനും, തകരാറിലുള്ള പ്രധാന ഭാഗങ്ങളും സ്പെയർ പാർട്സുകളും മാറ്റിസ്ഥാപിക്കാനും ബിഎംആർസിഎൽ പദ്ധതി ആവിഷ്കരിച്ചു. 2011-ൽ എംജി റോഡ്-ബയ്യപ്പനഹള്ളി റൂട്ടിൽ അഞ്ച് ട്രെയിനുകളുമായി ആരംഭിച്ച സർവീസ് ഘട്ട ഘട്ടമായി വികസിപ്പിച്ചാണ്…
Read MoreDay: 28 October 2026
ടോൾ പ്ലാസകൾക്ക് സമീപമുള്ള താമസക്കാരുടെ ശ്രദ്ധയ്ക്ക്: ആനുകൂല്യം ലഭിക്കാത്ത റൂട്ടുകൾ; നവംബർ 1 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്കും പ്രാദേശിക സ്വകാര്യ വാഹന ഉടമകൾക്കും വലിയ സാമ്പത്തിക ആശ്വാസമേകുന്ന തീരുമാനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന യോഗ്യരായ സ്വകാര്യ വാഹന ഉടമകൾക്കായി ഇളവ് നിരക്കിൽ ‘വാർഷിക ലോക്കൽ ഫാസ്റ്റ് ടാഗ് പാസ്’ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ‘ദേശീയ പാത ടോൾ അഞ്ചാം ഭേദഗതി നിയമങ്ങൾ, 2026′ പ്രകാരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ഭേദഗതി വരും മാസമായ നവംബർ 1 മുതൽ ഔദ്യോഗികമായി…
Read Moreസിലിണ്ടർ ബുക്കിങ്ങിൽ വൻ മാറ്റങ്ങൾ; നവംബർ 1 മുതൽ പുതിയ നിയമങ്ങൾ, ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബെംഗളൂരു: രാജ്യത്തെ ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം, വില പരിഷ്കരണം, വിതരണ ശൃംഖല എന്നിവയിൽ നിർണായക മാറ്റങ്ങളുമായി എണ്ണക്കമ്പനികൾ. വരും മാസമായ നവംബർ 1 മുതൽ ഇൻഡെയ്ൻ, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് തുടങ്ങിയ പ്രധാന കമ്പനികളുടെ ഉപഭോക്താക്കൾക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും. പ്രതിമാസ വില പരിശോധനകൾക്ക് പുറമെ പ്രാമാണീകരണ പ്രക്രിയകളും ബുക്കിങ് ചട്ടങ്ങളും കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ പാചകവാതക വിതരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പുതിയ ക്രമീകരണങ്ങളാണ് നിലവിൽ വരുന്നത്. ദുരുപയോഗവും നിയമവിരുദ്ധ വിതരണവും…
Read Moreഏഷ്യൻ പാരാ ഗെയിംസ് സ്വർണമെഡൽ വിജയി വീട്ടിൽ മരിച്ചനിലയിൽ: കണ്ടെത്തുമ്പോൾ ശരീരത്തിൽ നിറംമാറ്റം
ന്യൂഡൽഹി∙ മൂന്നു തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവായിരുന്ന നീരജ് യാദവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഡൽഹിയിലെ വസതിയിലാണ് നീരജിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് വിവരം. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് കാരണം ഈ മാസമാദ്യം നടന്ന ഐച്ചി-നഗോയ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാൻ നീരജ് യാദവിനു സാധിച്ചിരുന്നില്ല. ഇതെത്തുടർന്ന് താരം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് ടീമിന്റെ മുഖ്യ…
Read Moreഎടുത്ത് ചാടിയുള്ള വിവാഹം ‘മരണം വരെ അശ്വിന്റെ അമ്മയെ ആന്റിയെന്നേ വിളിക്കൂ, ‘; വൈറലായി ദിയ കൃഷ്ണയുടെ പുതിയ വ്ലോഗ്
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ പങ്കുവച്ച പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. തന്റെ സ്വഭാവരീതികൾ, വിവാഹജീവിതം, ഭർത്താവ് അശ്വിനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് താരം നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷമുള്ള കുടുംബജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടികളും ദിയ വ്ലോഗിലൂടെ പങ്കുവെക്കുന്നുണ്ട്. അശ്വിന്റെ അമ്മയെ വിവാഹത്തിന് മുൻപ് ‘മീനമ്മ’ എന്ന് വിളിച്ചിരുന്ന ദിയ, ഇപ്പോൾ എന്തുകൊണ്ട് ‘ആന്റി’ എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിനും വ്ലോഗിലൂടെ വ്യക്തത വരുത്തി. സ്വന്തം അമ്മ…
Read Moreവനിതാ സുരക്ഷയും ശാക്തീകരണവും ലക്ഷ്യം; ദക്ഷിണ കന്നഡയുടെ നിരത്തുകളിൽ ഇനി ‘പിങ്ക് ഇ-ഓട്ടോകൾ’
മംഗളൂരു: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കും സാമ്പത്തിക സ്വാശ്രയത്വത്തിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും പുതിയ മാനങ്ങൾ നൽകിക്കൊണ്ട് ദക്ഷിണ കന്നഡയുടെ നിരത്തുകളിൽ ‘പിങ്ക് ഇ-ഓട്ടോ റിക്ഷകൾ’ ഓടിത്തുടങ്ങി. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3181-ന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്ത്രീകൾ തന്നെ ഓടിക്കുന്ന ഈ പദ്ധതി സുല്ല്യയിലും ബണ്ട്വാളിലും വലിയ ജനശ്രദ്ധയാണ് നേടുന്നത്. റോട്ടറി ജില്ലാ പദ്ധതിയായ ‘സഖി’ (SAKHI) പരിപാടിയുടെ ഭാഗമായാണ് ഈ പിങ്ക് ഓട്ടോ പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായവും സ്വാശ്രയത്വവും പദ്ധതിയുടെ ഭാഗമായി സുല്ല്യ ജയനഗർ സ്വദേശിയായ ഗീത കെ.ആറിന് സുല്ല്യ സിറ്റി റോട്ടറി…
Read Moreബെംഗളൂരുവിൽ മുതിർന്ന പ്രതിരോധ ശാസ്ത്രജ്ഞൻ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടിമരിച്ചു
ബെംഗളൂരു: പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) കീഴിൽ പ്രവർത്തിക്കുന്ന എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയിലെ (എ.ഡി.എ) സീനിയർ ശാസ്ത്രജ്ഞൻ ജോലിസമ്മർദ്ദത്തെ തുടർന്ന് അപ്പാർട്ട്‌മെൻ്റിൽ നിന്ന് ചാടി മരിച്ചു. വിമാനപ്പുരയിലെ എ.ഡി.എ പ്രോഗ്രാമിങ് വിഭാഗം ഉദ്യോഗസ്ഥനായ ശരദ് കത്യാർ (47) ആണ് ഒക്ടോബർ 21-ന് രാത്രിയോടെ ജീവനൊടുക്കിയത്. ബംഗളൂരു കെ.ആർ പുരത്തിന് സമീപം സീഗെഹള്ളിയിലെ വസതിയിലായിരുന്നു സംഭവം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജോലിയിലെ കടുത്ത ഒഫീഷ്യൽ സമ്മർദ്ദങ്ങൾ കാരണം ശരദ് കത്യാർ വലിയ തോതിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം പൊലീസിന് മൊഴി നൽകി.…
Read More2 കിലോമീറ്റർ ഭീതിയുടെ നിമിഷങ്ങൾ; ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ റോഡിൽ നഗ്നതാപ്രദർശനവും വേട്ടയാടലും!
ബെംഗളൂരു: ബൈക്കിൽ കോളേജിലേക്ക് പോവുകയായിരുന്ന 19-കാരിയായ വിദ്യാർത്ഥിനിക്കുനേരെ പൊതുറോഡിൽ ലൈംഗികാതിക്രമവും പിന്തുടർന്ന് ശല്യപ്പെടുത്തലും (സ്റ്റോക്കിങ്). ഒക്ടോബർ 23-ന് രാവിലെ എട്ടരയ്ക്കും എട്ടേമുക്കാലിനും ഇടയിൽ സൗത്ത് ബെംഗളൂരുവിലെ ബനശങ്കരി തേർഡ് സ്റ്റേജിൽ ഹൊസക്കെരെഹള്ളിക്ക് സമീപമാണ് സംഭവം. ജയനഗർ സ്വദേശിനിയായ വിദ്യാർത്ഥിനി കൂട്ടുകാരിയോടൊപ്പം ഇരുചക്രവാഹനത്തിൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അജ്ഞാതന്റെ അതിക്രമം. ബേക്കറിക്ക് സമീപമെത്തിയപ്പോൾ മറ്റൊരു മോട്ടോർ സൈക്കിളിൽ അരികിലെത്തിയയാൾ പരസ്യമായി ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ രണ്ട് കിലോമീറ്ററോളം ദൂരം നിരന്തരം ഹോൺ മുഴക്കിയും അശ്ലീല ആംഗ്യങ്ങൾ കാട്ടിയും…
Read Moreബസുകളിൽ അപ്രതീക്ഷിത മാറ്റം: യാത്രക്കാരുടെ എണ്ണം കൃത്യമായി എണ്ണും; സാങ്കേതികവിദ്യയുമായി ബിഎംടിസി
ബെംഗളൂരു: നഗരത്തിലെ ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമവും യാത്രക്കാർക്ക് സൗകര്യപ്രദവുമാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 30 ബസുകളിൽ ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്യാമറകൾ സീലിംഗിലും വാതിലുകളിലും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ടുകൾ ഏതെല്ലാമാണ്, ഒരു സമയം ബസിനുള്ളിൽ എത്ര യാത്രക്കാരുണ്ട്, അവർ ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ടോ എന്നീ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനാണ് എപിസി സംവിധാനം ഏർപ്പെടുത്തുന്നത്. പദ്ധതിയുടെ പരീക്ഷണഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 ബസുകളുടെ സീലിംഗിലും…
Read More