കണ്ണൂരിലേക്ക് പോകുകയായിരുന്ന ലാമ ബസ്‌ റാഞ്ചിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നഗരത്തില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലാമ ട്രാവെല്‍സിന്റെ ബസ് ചിലര്‍ തട്ടിയെടുക്കുകയും മുഴുവന്‍ യാത്രക്കാരെയും ചേര്‍ത്ത് ഒരു ഗോടൌണില്‍ അടച്ചിടുകയും ചെയ്തത്.

സംഭവം നടന്ന അതേ ദിവസം തന്നെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.ഇന്നലെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു.രാജാ രാജേശ്വരി നഗര്‍ സ്വദേശിയായ ചിക്കരംഗ ഗൌഡയാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

“അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും”വെസ്റ്റ് മേഖലയുടെ പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയ രവി ഡി ചന്നനനവര്‍ അറിയിച്ചു.

മൈസുരു റോഡിലെ പട്ടനഗരെ എന്നാ സ്ഥലത്തുള്ള ഗോഡൌനില്‍ ഏകദേശം മൂന്നു മണിക്കൂര്‍ നേരം ബസ്‌ യാത്രക്കാരെ ബന്ദികള്‍ ആക്കി വക്കുകയാണ് ഉണ്ടായത്.ഫുല്ലെട്രോന്‍ എന്നാ സാമ്പത്തിക ഇടപാട് കമ്പനിയില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടക്കാത്തത് ആണ് കഴിഞ്ഞ ആഴ്ച നടന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നില്‍.

സിസി പിടിക്കുന്ന ആളുകള്‍ ആണ് ബസ്‌ റാഞ്ചലിന് പിന്നില്‍,അതെ സമയം ഉണ്ടായ സംഭവ വികാസങ്ങളെ ഫുല്ലെട്രോന്‍ അപലപിച്ചു.പോലീസിന് ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.മാത്രമല്ല ഞങ്ങള്‍ ഒരു “ഇന്റെര്‍ണല്‍” അന്വേഷണം നടത്തുകയും തെറ്റുകാര്‍ക്ക് എതിരെ നടപടി എടുക്കുകയും ചെയ്യും എന്ന് അറിയിച്ചു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

മുഴുവൻ യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ ലാമ ബസ് “ഹൈജാക്ക്” ചെയ്തു; നാടകീയ സംഭവങ്ങൾക്കൊടുവിൽ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts