ബെംഗളൂരു: ഉത്തരിഹള്ളിയിലെ ബ്രിഗേഡ് 7 ഗാർഡൻസ് അപാര്ട്മെന്റിലെ ഡി ബ്ലോക്കിലെ എട്ടാം നിലയിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ 11.50-നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഫ്ലാറ്റിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. വൈകീട്ട് 3.30-ഓടെയാണ് ഫയർഫോഴ്സ് തീയണച്ചത്. ഹുളിമാവ്, അഞ്ചനപുര, ബനശങ്കരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റ് സാമഗ്രികളും പൂർണമായി കത്തിനശിക്കുകയും വീടിന്റെ ഉൾവശത്തിന് കനത്ത…
Read MoreDay: 22 October 2026
വർണ്ണാഭമായ ചടങ്ങുകളോടെ മൈസൂരു ദസറ ആഘോഷങ്ങൾ സമാപിച്ചു
ബെംഗളൂരു : ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പതിനൊന്ന് ദിവസത്തെ നീണ്ട നവരാത്രി ഉത്സവമാണ് ഇത്തവണ വിജയകരമായി പൂർത്തിയായത്. ഉത്സവത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 21-ന് നടന്ന ഗംഭീരമായ ജംബു സവാരിയും തുടർന്നെത്തിയ വർണ്ണാഭമായ ടോർച്ച് ലൈറ്റ് പരേഡും കാണാൻ നിരവധി ആളുകളാണ് എത്തിച്ചേർന്നത്. 2026-ലെ മൈസൂരു ദസറ ഉത്സവം ബുധനാഴ്ച രാത്രി ആകാശത്ത് വിസ്മയമൊരുക്കിയ വർണ്ണാഭമായ വെടിക്കെട്ടോടെയാണ് ഔദ്യോഗികമായി പര്യവസാനിച്ചത്. മൈസൂർ നഗരത്തിന്റെ രാത്രിാകാശത്തെ പ്രകാശപൂരിതമാക്കിയ മനോഹരമായ വെടിക്കെട്ട് പ്രകടനം ഏവരുടെയും മനംകവരുന്നതായിരുന്നു. ദസറ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള…
Read Moreദസറ അവധി നീട്ടി; ഈ ഭാഗങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സ്കൂൾ കുട്ടികളുടെ ദസറ അവധിക്കാലം ഒരു ദിവസം കൂടി നീട്ടിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ അഭ്യർത്ഥനകൾ മാനിച്ചാണ് ഒക്ടോബർ 22 വരെ അവധി നീട്ടാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്നും, ഒക്ടോബർ 23-ന് വെള്ളിയാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ദസറ ഉത്സവത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 21-ന് രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന പൂജാ ചടങ്ങുകളും വർണ്ണാഭമായ ഘോഷയാത്രകളുമാണ് നടന്നത്. ധാരാളം കുട്ടികളും…
Read Moreതൊട്ടുകളിക്കാൻ നോക്കിയവന് പെൺകുട്ടിയുടെ ‘പഞ്ച്’: മദ്യപാനിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് പൊലീസിലേൽപ്പിച്ചു!
തൊടുപുഴ: നഗരത്തിൽ രാത്രിയിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ തന്നോട് അനാദരവായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ സാഹസികമായി ഒരുകിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് പെൺകുട്ടി. സംഭവത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപത്തുനിന്ന് കട്ടപ്പന പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. സൈന്യത്തിൽ ചേരുന്നതിന് മുന്നോടിയായുള്ള ആർമി പ്രീ-ട്രെയിനിങ് കോഴ്‌സിൽ പരിശീലനം നേടിവരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ പതിനേഴുകാരി വീണ സജിയാണ് അതിക്രമം കാട്ടിയ പ്രതിയെ ധീരമായി പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം കട്ടപ്പന നഗരത്തിൽ എത്തിയതായിരുന്നു…
Read Moreകുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? എന്നാൽ ഈ വൻ അപകടം നിങ്ങൾ അറിയണം!
കൊച്ചി: കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾ, സ്കൂൾ പരിപാടികൾ, യാത്രകൾ, ദൈനംദിന വിശേഷങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ, അവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ കടുത്ത ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിഷ്കളങ്കമായി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും പോലും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ അടയാളങ്ങളും വിവര ചോർച്ചയും കുട്ടികളുടെ ചിത്രങ്ങൾ പൊതുവായി ലഭ്യമാകുന്ന രീതിയിൽ പോസ്റ്റ് ചെയ്യുമ്പോൾ അവ പരിചയമില്ലാത്തവരിലേക്ക് എത്താനും, ഒരിക്കൽ ഇന്റർനെറ്റിൽ എത്തിയ ചിത്രം മറ്റുള്ളവർ ഡൗൺലോഡ്…
Read Moreട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; പക്ഷെ ഈ ട്രെയിനുകള്‍ വൈകിയോടും
തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാറശാലയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയത്. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടു. താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍…
Read Moreയാത്രക്കാർക്ക് ആശ്വാസം! ദുർഗന്ധവും മാലിന്യക്കൂമ്പാരവും മാറി; ബെംഗളൂരുവിലെ ആ പ്രധാന റോഡ് മാറിയത് കണ്ടോ?
ബെംഗളൂരു: പഴയ എയർപോർട്ടിന് സമീപം വിൻഡ് ടണൽ റോഡിൽ വർഷങ്ങളായി യാത്രാതടസ്സവും ദുർഗന്ധവും സൃഷ്ടിച്ചിരുന്ന പ്രധാന മാലിന്യക്കൂമ്പാരം ഒടുവിൽ നീക്കം ചെയ്തു. ബെല്ലന്തൂർ ഭാഗത്തേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ നടപടി. പൗരസമൂഹത്തിന്റെ കൂട്ടായ്മയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) സംയുക്തമായാണ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തതിനൊപ്പം തകർന്ന നടപ്പാതകൾ നവീകരിക്കുകയും ചെയ്തു. കൂടാതെ റോഡിന്റെ വശങ്ങളിലെ ഭിന്നകളിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറവും എച്ച്.എ.എല്ലിന്റെ (HAL) തേജസ്…
Read More