സാധനം എത്തിച്ചപ്പോൾ നൽകിയ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിനെ തുടർന്ന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിൽ ഒക്ടോബർ 4നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് മർദനമേറ്റത്. മർദനമേറ്റതിലുള്ള മനോവിഷമത്തെ തുടർന്ന് ഒക്ടോബർ 5ന് സമീർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തനിക്ക് നേരിടേണ്ടി വന്ന ക്രൂരമർദനത്തെക്കുറിച്ച് സമീർ മരണത്തിന് മുൻപ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ മർദനക്കുറ്റത്തിന് പുറമേ ആത്മഹത്യാ പ്രേരണാ കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]