രാത്രി 3 മണിക്ക് നടുക്കുന്ന ആഘോഷം, ആശുപത്രികൾക്ക് സമീപം ഉച്ചത്തിൽ പാട്ടും പടക്കവും; ബെംഗളൂരു പോലീസിനെതിരെ നടി രമ്യ

ബെംഗളൂരു : രാത്രി വൈകിയും ഉച്ചത്തിലുള്ള സംഗീതവും പടക്കം പൊട്ടിക്കലുംമൂലം ജനജീവിതം ദുസ്സഹമായതായി കാണിച്ച് നടി രാമ്യ (ദിവ്യ സ്പന്ദന) ബെംഗളൂരു പോലീസിന് പരാതി നൽകി. എക്സ് (X) ലൂടെയാണ് താരം തന്റെ പ്രതിഷേധവും ആശങ്കയും പങ്കുവെച്ചത്.

ബെംഗളൂരുവിലെ ഫൺ വേൾഡ് (Fun World) അമ്യൂസ്‌മെന്റ് പാർക്കിൽ രാത്രി മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങളുടെയും ശബ്ദമലിനീകരണത്തിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നടി പോസ്റ്റ് പങ്കുവെച്ചത്. രാത്രി മൂന്ന് മണിയായിട്ടും പാർക്കിൽ പടക്കം പൊട്ടിക്കുകയും ഉച്ചത്തിൽ സംഗീതം കേൾപ്പിക്കുകയും ചെയ്യുകയാണെന്ന് രാമ്യ വ്യക്തമാക്കി.

രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെ പടക്കം പൊട്ടിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുള്ളതാണെന്നും, പ്രത്യേക അനുമതിയോടുകൂടി പോലും അർദ്ധരാത്രിക്ക് ശേഷം ലൗഡ് സ്പീക്കറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നുമുള്ള കാര്യം താരം പോസ്റ്റിൽ ഓർമ്മിപ്പിച്ചു. ആഘോഷങ്ങളിൽ ചില ഇളവുകൾ അനുവദനീയമാണെങ്കിലും ഇത്രയും അസമയത്ത് അത് അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. പ്രദേശത്ത് ആശുപത്രികളും, ഒപ്പം നിരവധി മുതിർന്ന പൗരന്മാരും കുട്ടികളും താമസിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.

പുലർച്ചെ 5:23-ഓടെയും പാർട്ടി യാതൊരു കുറവുമില്ലാതെ തുടരുന്ന മറ്റൊരു വീഡിയോയും രാമ്യ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ നടിയുടെ പരാതിയിൽ ബംഗളൂരു പോലീസ് ഔദ്യോഗികമായി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നോ എപ്പോഴാണ് സംഗീതം നിലച്ചതെന്നോ ഉള്ള കാര്യങ്ങളിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

മൃഗസംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദങ്ങൾ തുടങ്ങിയ വിവിധ സാമൂഹിക വിഷയങ്ങളിൽ നിരന്തരം അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് നടി രാമ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts