നടി സ്പന്ദനയുടെ സംസ്കാരം ഇന്ന്; അന്ത്യദർശനം ഉച്ചവരെ

ബെംഗളൂരു: ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ മരിച്ച നടി സ്പന്ദനയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ചു.

അന്തിമ ദർശനം തുടരുകയാണ്. അന്തിമ ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.

ചൊവ്വാഴ്ച രാത്രി തായ് എയർവേയ്‌സ് വിമാനത്തിലാണ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കാർഗോ ടെർമിനലിൽ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

ഇതേ വിമാനത്തിലാണ് ഭർത്താവ് വിജയ് രാഘവേന്ദ്രയും ബന്ധുക്കളും എത്തിയത്. മൂന്ന് ദിവസം മുൻപാണ് ബാങ്കോക്ക് സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ചട്ടപ്രകാരം ഉദ്യോഗസ്ഥർ മൃതദേഹം സ്‌കാൻ ചെയ്ത് രേഖകൾ പരിശോധിച്ചു. രേഖകൾ പരിശോധിച്ച ശേഷം അധികൃതർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി.

മൃതദേഹം കസ്റ്റംസ് അനുമതിക്ക് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. ശ്രീമുരളി ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ശേഷം മൃതദേഹം ആംബുലൻസിൽ സ്പന്ദനയുടെ മല്ലേശ്വരത്തെ വീട്ടിലേക്ക് അയച്ചു.

സ്പന്ദനയുടെ പിതാവ് ബി.കെ.ശിവറാമിന്റെ വസതിയിലാണ് അന്തിമ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്.

അന്തിമ ദർശനം തുടങ്ങിക്കഴിഞ്ഞു, ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ അന്തിമ ദർശനം നടക്കും. പിന്നീട് സ്പന്ദന സംസ്‌കാരം നടക്കും.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

പൊതുജനങ്ങൾ വൻതോതിൽ എത്തി അന്തിമ ദർശനത്തിനായി ക്യൂ നിൽക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts