മട്ടൺ വിഭവങ്ങൾ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബീഫ് നൽകി പറ്റിക്കും; രണ്ട് ഹോട്ടലുകൾ പൂട്ടിച്ച് പോലീസ്

ബെംഗളൂരു: നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ പശുവിന്റെ മാംസവും ബീഫ് വിഭവങ്ങളും പിടികൂടി. എവറസ്റ്റ്, ബെംഗളൂരു എന്നീ പേരിലുള്ള ഹോട്ടലുകൾ മട്ടൺ വിഭവങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളെന്ന നിലയിൽ തങ്ങളുടെ ഹോട്ടലുകൾ സന്ദർശിച്ച വിനോദസഞ്ചാരികളെയാണ് ഹോട്ടലുകൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബെംഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലുകൾ അടപ്പിച്ചു, ചിക്കമംഗളൂരു ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിക്കമംഗളൂരുവിൽ നിന്നുള്ള…

Read More

അഭയ ഹിരണ്മയി പ്രണയത്തിൽ?

ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിൽ എന്ന കണ്ടെത്തലുമായി ആരാധകർ. സമൂഹമാദ്ധ്യമത്തിൽ അഭയ പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ആരാധകരുടെ കണ്ടെത്തൽ. അജ്ഞാതനായ ഒരാൾ അഭയയെ എടുത്തു ചുംബിക്കുന്നതാണ് ചിത്രം. എന്നാൽ ചിത്രത്തിലെ പുരുഷന്റെ മുഖം വ്യക്തമല്ല. പൂമ്പാറ്റ എന്നാണ് ചിത്രത്തിനു അഭയ നൽകിയ അടിക്കുറിപ്പ്. ചിത്രം ശ്രദ്ധേയമായതോടെ നിരവധി പേർ കമന്റുമായി എത്തി. പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെപ്പേരും ചോദിക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഗായിക അഭയ ഹിരൺമയി നേരിട്ടത്. അടുത്തിടെ അഭയ…

Read More

കേരള സർക്കാർ ഇനി പറന്ന് ഉയരും: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്തിൽ അന്തിമ ധാരണ പത്രം അടുത്തയാഴ്ച്ച

തിരുവനന്തപുരം: സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന അന്തിമ ധാരണ പത്രം അടുത്തയാഴ്ചയുണ്ടാകും. പാർക്കിംഗ് സംബന്ധിച്ചുള്ള തർക്കവും പരിഹരിച്ചു. ചിപ്‌സന്റെ ചാലക്കുടിയിലെ ഗ്രൗണ്ടിലാകും ഹെലികോപ്റ്റർ പാർക്ക് ചെയ്യുക. ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയത്. അതെസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക എന്നതിനെ സംബന്ധിച്ചുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിപ്സൺ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഉള്ള ടെൻഡറിൽ യോഗ്യത നേടിയിരുന്നെങ്കിലും ഏറെകാലം അതിൽ അന്തിമ തീരുമാനം…

Read More

12-ാം നിലയിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ 12-ാംനിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരുവിലെ ബലന്തൂർ ക്ലാസിക് അപ്പാർട്‌മെന്റിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഡൊമിനിക്കിന്റെയും ദേവിയുടെയും മകൾ ജെസീക്കയാണ് (14) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബെംഗളൂരുവിലെ പ്രമുഖ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച സ്കൂളിൽ നിന്ന് മടങ്ങിയെത്തി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസത്തിനിടെ ഏഴുദിവസമാണ് ജെസീക്ക സ്കൂളിൽ ഹാജരായിരുന്നത്. സ്കൂളിലേക്ക് പോകുന്ന കുട്ടി സോഫ്റ്റ്‌വേർ എൻജിനിയറായ അച്ഛനും അധ്യാപികയായ അമ്മയും ജോലി കഴിഞ്ഞെത്തുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും. ചൊവ്വാഴ്ച രാവിലെ സ്കൂളിൽനിന്നും രക്ഷിതാക്കളെ വിളിപ്പിച്ചതായി പറയുന്നു. ഇതിനു…

Read More

യെദിയൂരപ്പയുമായി ആദ്യ വിമാനം ശിവമോഗ വിമാനത്താവളത്തിൽ പറന്നിറങ്ങി; പ്രവർത്തന വിശദാംശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ആറ് മാസത്തിന് ശേഷം, കന്നഡ കവി കുവെമ്പുവിന്റെ പേരിലുള്ള ശിവമോഗ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടുകൊണ്ട് ആദ്യ വിമാനം വിമാനത്താവളത്തിൽ ഇറങ്ങി. ബെംഗളൂരുവിൽ നിന്ന് എത്തിയ വിമാനത്തിന് വിമാനത്താവളത്തിൽ ആചാരപരമായ ജല സല്യൂട്ട് നൽകി. രാവിലെ 9:45 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 10:55 ന് കുവെമ്പു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഇൻഡിഗോ ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. 72 സീറ്റുകളുള്ള വിമാനം ആദ്യ ദിവസം തന്നെ ബുക്കിംഗ് പൂർത്തിയാക്കി.…

Read More

വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു

ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ഭാഗമായ കൽക്കരെ വനമേഖലയിൽ വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു. കോലാർജില്ലയിലെ മാലൂർ സ്വദേശിയായ തിമ്മരായപ്പയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ചന്ദനമരം മോഷ്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കുനേരെ വെടിയുതിർക്കേണ്ടിവന്നതെന്ന് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൽക്കരെയിൽ പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ട് കാടിനുള്ളിലേക്ക് കയറുകയായിരുന്നു. ജീവനക്കാരെ കണ്ടതോടെ തിമ്മരായപ്പയും ഒപ്പമുണ്ടായിരുന്നയാളും വടിവാളുമായി ഇവർക്കെതിരെ തിരിഞ്ഞു. ആയുധമുപേക്ഷിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ ആക്രമിക്കുകയായിരുന്നെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.…

Read More

ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ 

തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്. ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ…

Read More

ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ

ബെംഗളൂരു: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ. എക്സ് പ്ലാറ്റ്ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബയുടെ അനുഭവം പുറംലോകമറിഞ്ഞത്. ആശിഷിന്റെ കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു. ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താൻ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാൻ ബ്രേക്കിൽ ചവിട്ടുകയും ചെയ്തെന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്. കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്കൂട്ടർ യാത്രികൻ…

Read More

ഇൻസ്റ്റാഗ്രാമില്‍ ഉയിറിന്റെയും ഉലഗിന്റെയും മുഖം വെളിപ്പെടുത്തി നയൻതാര 

ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യല്‍മീഡിയയില്‍ ആദ്യമായി തന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ച നയൻതാര സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ  കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അരങ്ങേറ്റം നടത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ ഗണ്യമായ ഫോളോവേഴ്‌സിനെ സമ്പാദിക്കാൻ നടിക്ക് കഴിഞ്ഞു. രണ്ടുമണിക്കൂറിനുള്ളില്‍ 388K ഫോളോവേഴ്‌സും ലഭിച്ചിട്ടുണ്ട്. യഥാർത്ഥ സൂപ്പർസ്റ്റാർ ഫാഷനിൽ തന്നെയാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം…

Read More

വനം വകുപ്പ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: മടിക്കേരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുടക് ജില്ലാ തദ്ദേശ ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗൺ പോലീസ് അറിയിച്ചു. മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. രണ്ടു വർഷമായി വനം വകുപ്പിന്റെ റിസർച്ച് വിഭാഗത്തിൽ…

Read More
Click Here to Follow Us