12-ാം നിലയിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ 12-ാംനിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി.

ബെംഗളൂരുവിലെ ബലന്തൂർ ക്ലാസിക് അപ്പാർട്‌മെന്റിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഡൊമിനിക്കിന്റെയും ദേവിയുടെയും മകൾ ജെസീക്കയാണ് (14) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

ബെംഗളൂരുവിലെ പ്രമുഖ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്.

ചൊവ്വാഴ്ച സ്കൂളിൽ നിന്ന് മടങ്ങിയെത്തി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

മൂന്നുമാസത്തിനിടെ ഏഴുദിവസമാണ് ജെസീക്ക സ്കൂളിൽ ഹാജരായിരുന്നത്.

സ്കൂളിലേക്ക് പോകുന്ന കുട്ടി സോഫ്റ്റ്‌വേർ എൻജിനിയറായ അച്ഛനും അധ്യാപികയായ അമ്മയും ജോലി കഴിഞ്ഞെത്തുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും.

ചൊവ്വാഴ്ച രാവിലെ സ്കൂളിൽനിന്നും രക്ഷിതാക്കളെ വിളിപ്പിച്ചതായി പറയുന്നു.

ഇതിനു പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts