ബെംഗളൂരു : കോലാറിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. മാലൂർ ഉലരഗെരെ സ്വദേശി ശ്രീനിവാസാണ് (32) ജീവനൊടുക്കിയത്. സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യയാണ് ചൂലുകൊണ്ട് അടിച്ചതെന്ന് കോലാർ എസ്.പി. എം. നാരായൺ പറഞ്ഞു. സംഭവത്തിൽ നാലാളുടെ പേരിൽ മാലൂർ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-വർഗ അതിക്രമത്തിനും കേസെടുത്തു. അശോകിന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശം പരാമർശം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും…
Read MoreTag: suicide
വിവാഹം കഴിഞ്ഞ് രണ്ട് ദിവസം; യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു
ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രം,യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുൻപായിരുന്നു നടന്നത്. ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
Read Moreപ്രണയം പരസ്യമായി; പതിനാലുകാരിയും 34 കാരനും വിഷം കഴിച്ചു
അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിതിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട…
Read Moreട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി
ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreമദ്യലഹരിയിൽ മക്കൾ വഴക്കിടുന്നത് കണ്ടു നിൽക്കാൻ കഴിയാതെ അമ്മ ജീവനൊടുക്കി
ബെംഗളൂരു: മൂന്ന് ആണ്‍മക്കള്‍ മദ്യലഹരിയില്‍ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനില്‍ക്കാനാകാതെ യുവതി ജീവനൊടുക്കി. മംഗളൂരുവിനടുത്ത മുല്‍കി ലിങ്കപ്പയ്യ വനമേഖലയില്‍ കൊറമ്ബെട്ടു കോളനിയിലെ സുമിത്രയാണ്(44) ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കള്‍ മഞ്ചുനാഥ് (25),സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19)എന്നിവരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11.30 തോടെ മൂന്ന് മക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ രംഗം കണ്ടുനില്‍ക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തില്‍ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പണമ്പൂർ അസി.കമീഷണറും മുല്‍കി പോലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി…
Read Moreകബഡി താരം സ്വരാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലും’ലോൺ ആപ്പ്’
ബംഗളൂരു: മംഗളൂരുവിൽ കബഡി താരം സ്വരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോൺ ആപ്പ് പീഡനത്തെ തുടർന്നാണ് സ്വരാജ് ആത്മഹത്യ ചെയ്തതെന്ന് ഇപ്പോൾ അറിയുന്നത്. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത സ്വരാജിന് ഇന്നലെ ഉച്ചയോടെ വായ്പ അടയ്ക്കാനുള്ള സമയപരിധി നൽകിയിരുന്നു. ആപ്പിൽ സഹോദരിയുടെ കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വരാജിനെ പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കുട്ടിയുടെ ഫോട്ടോ വിൽപനയ്ക്ക് എന്ന് ഇട്ടാണ് ഇവർ കുട്ടിയെ ശല്യം ചെയ്തിരുന്നതെന്ന് പറയുന്നു. ഈ ഫോട്ടോ സ്വരാജിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ്…
Read More12-ാം നിലയിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി
ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ 12-ാംനിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരുവിലെ ബലന്തൂർ ക്ലാസിക് അപ്പാർട്‌മെന്റിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഡൊമിനിക്കിന്റെയും ദേവിയുടെയും മകൾ ജെസീക്കയാണ് (14) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബെംഗളൂരുവിലെ പ്രമുഖ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച സ്കൂളിൽ നിന്ന് മടങ്ങിയെത്തി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസത്തിനിടെ ഏഴുദിവസമാണ് ജെസീക്ക സ്കൂളിൽ ഹാജരായിരുന്നത്. സ്കൂളിലേക്ക് പോകുന്ന കുട്ടി സോഫ്റ്റ്‌വേർ എൻജിനിയറായ അച്ഛനും അധ്യാപികയായ അമ്മയും ജോലി കഴിഞ്ഞെത്തുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും. ചൊവ്വാഴ്ച രാവിലെ സ്കൂളിൽനിന്നും രക്ഷിതാക്കളെ വിളിപ്പിച്ചതായി പറയുന്നു. ഇതിനു…
Read Moreവനം വകുപ്പ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: മടിക്കേരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുടക് ജില്ലാ തദ്ദേശ ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗൺ പോലീസ് അറിയിച്ചു. മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. രണ്ടു വർഷമായി വനം വകുപ്പിന്റെ റിസർച്ച് വിഭാഗത്തിൽ…
Read Moreസൈനിക പരീക്ഷയിൽ പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി
ബെംഗളൂരു : സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ബെളഗാവി ജില്ലയിലെ നിപ്പാണി ഹഞ്ചിനൽ സ്വദേശി അപ്പസൊ ശിവാജി പനദെ (24) ആണ് മരിച്ചത്. സൈന്യത്തിൽ ചേരാൻ ചെറുപ്പംമുതലേ ആഗ്രഹിച്ചിരുന്നയാളാണ് യുവാവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം മഹാരാഷ്ട്രയിലെ സ്വകാര്യഫാക്ടറിയിൽ ജോലി ചെയ്തിരുന്നപ്പോഴും സൈന്യത്തിൽചേരാനുള്ള പരീക്ഷകൾക്ക് ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ, പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More