ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി.

മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം.

23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്.

ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു.

ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു.

ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍ തന്നെയും ഒപ്പം കൊണ്ട് പോകാത്തതിന്റെ പേരില്‍ ഭർത്താവുമായി വഴക്കിട്ടു.

പിറ്റേന്ന് ഭർത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് യുവതി 4 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി വിട്ടുനല്‍കിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കാസ പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts