ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…

Read More

ജോലിക്കാരിയുടെ മകളെ കാണാനില്ല, സഹായം അഭ്യർത്ഥിച്ച് സണ്ണി ലിയോൺ…ഒപ്പം പാരിതോഷികവും 

മുംബൈ: വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണി. ഒൻപതു വയസുകാരിയായ കുട്ടിയെ കാണാതായി. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും താരം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവരം ആരാധകരെ അറിയിച്ചത്. ബുധനാഴ്ച മുംബൈയിലെ ജോഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഇത് അനുഷ്ക, എന്റെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ മകളാണ്. എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ…

Read More

മുംബൈയില്‍ വൻ തീപിടിത്തം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ എട്ടുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുംബൈ ബോറിവലിയിലെ പവന്‍ ധാം വീണ സന്ദൂര്‍ ബില്‍ഡിങില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നാല് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Read More

അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം 

മുംബൈ: മഹാരാഷ്ട്രയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈ മരോളിലെ എൻ.ജി. കോംപ്ലക്‌സിൽ താമസിക്കുന്ന രുപാൽ ഒഗ്രേ(24)യെയാണ് കഴിഞ്ഞ ദിവസം  രാത്രി ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഛത്തീസ്ഗഢ് സ്വദേശിനിയാണ് റുപാൽ മരോളിലെ ഫ്ലാറ്റിൽ സഹോദരിക്കും  ആൺസുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഇവർ ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ രൂപ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു. ഇതിനുശേഷം രൂപാലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫഌറ്റിലെത്തി…

Read More

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ 

മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പെൽഹാർ പോലീസ്. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓഗസ്റ്റ് 21നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാസും ഭാര്യ മൻസൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മൺസൂറ അയൽപക്കത്തെ പലചരക്ക് കടയിൽ ജോലി ചെയ്തും റിയാസ് മീൻ വിൽപന നടത്തിയും ജീവിച്ചിരുന്നു. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മൻസൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് മൻസൂറ…

Read More

അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ മകൻ വെട്ടിക്കൊന്നു 

മുംബൈ: അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ വെട്ടിക്കൊന്ന് പതിനേഴുകാരൻ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പരോൾ പ്രദേശത്തെ വസായ് ടൗൺഷിപ്പിലാണ് ക്രൂരമായ സംഭവം. സൊനാലി ഗോർഗ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ഒളിവിലാണ്. സൊനാലി ഫോണിൽനിന്ന് അപരിചിതനായ ഒരാൾക്ക് മെസേജ് അയച്ചത് മകന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മയുടെ ഫോണിൽ മെസേജ് അയച്ചത് കണ്ടതോടെ മകൻ അസ്വസ്ഥനായി. രോഷാകുലനായ മകൻ അമ്മയെ കോടാലിയെടുത്ത് തുരുതുരെ വെട്ടുകയായിരുന്നു. സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.…

Read More

രക്തം കുടിക്കാൻ കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് കൊന്നു 

മുംബൈ: തന്‍റെ രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലായിരുന്നു സംഭവം. പ്രതിയായ രാഹുൽ ലോഹറും സുഹൃത്ത് ഇഷ്ത്യാഖ് ഖാനും മദ്യപിക്കുന്നതിനിടെ ഇഷ്ത്യാഖ് രാഹുലിനോട് രക്തം കുടിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇഷ്ത്യാഖ് രാഹുലിന്‍റെ കഴുത്തിൽ ശക്തിയായി കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ സംഭവസ്ഥലത്തു നിന്നും മാറുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഥലത്തെത്തിയ പ്രതി ഇഷ്ത്യാഖിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുലിനെ പോലീസ് അറസ്റ്റ്…

Read More

ബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ 

മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’…

Read More

ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു; മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം 

മുംബൈ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് പല രീതികളിൽ പെരുകുകയാണ്. ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ഓരോ തവണയും പുതിയ വിദ്യകളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള…

Read More
Click Here to Follow Us