ലാൻഡിങ്ങിനിടെ തെന്നിനീങ്ങി എയർഇന്ത്യ വിമാനം; രക്ഷയായത് പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ, ഒഴിവായത് വൻ ദുരന്തം

മുംബൈ: എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കൊച്ചിയിൽ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങുകയായിരുന്നു. എന്നാൽ പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചു. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് യാത്രക്കാർക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയുള്ള സാഹചര്യത്തിലാണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. പിന്നാലെ റൺവേയിൽ നിന്നും തെന്നിനീങ്ങുകയായിരുന്നു. സംഭവത്തിൽ…

Read More

ഭക്ഷ്യ വിഷബാധ: എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്കയിൽ യാത്രക്കാര്‍ കഴിഞ്ഞത് 35000 അടി ഉയരത്തിൽ

മുംബൈ: ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുഴഞ്ഞ് വീണ് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നത്. വിമാനം 35000 അടി മുകളില്‍ പറക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തലകറക്കവും, ഛർദിയും ഉണ്ടായത്. വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാർക്കാണ്…

Read More

വലിയ വിമാനങ്ങൾ മാത്രമല്ല; ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. 19 റൂട്ടുകളിൽ പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടികുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറയ്‌ക്കുക. ജൂലൈ 15 വരെ നിരോധനം തുടരുമെന്നാണ് സൂചന. പുതിയ തീരുമാന അടിസ്ഥാനത്തിൽ ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയില്ല. ഇതിന് പുറമേ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും…

Read More

അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി

ന്യൂഡൽഹി: അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ദുരന്തബാധിത വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സ്ഥിരീകരിച്ചിരുന്നു വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അന്വേഷകർക്ക് എളുപ്പമാകും. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക്…

Read More

സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം തിരികെ പറന്നു

ന്യൂഡൽഹി: സങ്കേതിക തകരാറുണ്ടെന്ന സംശയത്തെ തുടർന്നു എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം പാതി വഴിക്ക് വെച്ചു ഹോങ്കോങ്ങിലേക്ക് തന്നെ തിരികെ പറന്നു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങിയിരുന്നു . ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ എയർപോർട്ടിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനിരുന്ന വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.തുടർന്നു ഒരു മണിക്കൂറോളം സമയം വിമാനം റൺവേയിൽ തുടർന്നു.

Read More

വിമാന ദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, ലഭിച്ചത് വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്ന്

അഹമ്മദാബാദ് : അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിഭാഗമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടം നടന്ന് 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ കഴിഞ്ഞത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തിലെ നിർണായക കണ്ടെത്തലാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. എഞ്ചിൻ തകരാര്‍ അപകടത്തിലേക്ക്…

Read More

മൂന്ന് മണിക്കൂർ പറന്നതിന് ശേഷം എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനം തിരിച്ചെത്തി

ന്യൂഡൽഹി:ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം മൂന്ന് മണിക്കൂർ ആകാശത്ത് ചെലവഴിച്ചതിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ-ലണ്ടൻ വിമാനം രാവിലെ 5:39 ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്ന് മണിക്കൂർ ആകാശത്ത് തുടർന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു . എന്നാൽ മുംബൈ ലണ്ടൻ വിമാനം തിരികെ വരാനുള്ള കാരണം വ്യക്തമല്ല. വഴിതിരിച്ച് വിട്ട…

Read More

“വിമാനം ഉയർത്താനാവുന്നില്ല”; പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്

അഹമ്മദാബാദ്:  അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്. അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന മേയ്ഡേ കാളിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കാൾ. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗത നിയന്ത്രണ സവിധാനത്തിന് അയച്ച അപകടം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്. വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ…

Read More

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിംഗ്. ഫുക്കറ്റ് വിമാനത്താവള അധികൃതരാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ വീണ്ടും ലാൻഡിംഗ് നടത്തിയ വിവരം അറിയിച്ചത്. AI 379 എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. വിമാനത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി സുരക്ഷ മുൻ കരുതലുകൾ വിമാനത്താവള അതികൃതർ പൂർത്തിയാക്കിയിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ബോംബൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്തിൽ 156…

Read More

ബെംഗളൂരുവിൽ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ 

ബെംഗളൂരു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം) രാ​വി​ലെ 7.30 ന് ​ബെംഗളൂരുവിൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10ന് ​അ​യോ​ധ്യ​യി​ലെ​ത്തും. തി​രി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 7.30ന് ​ബെംഗളൂരുവിലെത്തും.   ​

Read More
Click Here to Follow Us