അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി

ന്യൂഡൽഹി: അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

ദുരന്തബാധിത വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സ്ഥിരീകരിച്ചിരുന്നു

വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അന്വേഷകർക്ക് എളുപ്പമാകും. അഹമ്മദാബാദിൽ നിന്ന്

ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം മേഘാനിനഗർ പ്രദേശത്തെ മെഡിക്കൽ കോളേജിന്റെ സമീപത്തുള്ള കാമ്പസിൽ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts