വിമാനത്താവളത്തിൽ മോഷണം നടത്തി; ഇന്ത്യക്കാരിക്ക് സിംഗപ്പൂരിൽ തടവുശിക്ഷ

ന്യൂഡൽഹി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ കടകളിൽ നിന്ന് മോഷണം നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാളെ എട്ട് ദിവസം തടവിന് ശിക്ഷിച്ചു, മറ്റൊരാൾക്ക് പിഴ ശിക്ഷയും വിധിച്ചു.

Read More

അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി

ന്യൂഡൽഹി: അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ദുരന്തബാധിത വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നേരത്തെ സ്ഥിരീകരിച്ചിരുന്നു വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അന്വേഷകർക്ക് എളുപ്പമാകും. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക്…

Read More

കർണാടകയിൽ മഴ തുടരും; ശക്തി കുറയും

ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ സാധാരണ ജീവിതത്തെ ബാധിച്ച കനത്ത മഴ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരുമെന്ന് പ്രവചനമുണ്ടെങ്കിലും അതിന്റെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ‘റെഡ്’ അലേർട്ട് പ്രഖ്യാപിചിരുന്നു . ചൊവ്വാഴ്ച ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കനത്തതോ അതിശക്തമോ ആയ മഴയെ സൂചിപ്പിക്കുന്നു. ബുധനാഴ്ച ‘യെല്ലോ’ അലേർട്ട് നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തീരദേശ കർണാടകയിൽ പെയ്യുന്ന മഴയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാവിലെ 8.30…

Read More

വാഹനാപകടത്തിൽ അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

child

തിരുവനന്തപുരം: ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു മരണം. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്താണ് കുരുന്നിന്റെ ജീവന്‍ എടുത്ത സംഭവം. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ്‌ നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു.…

Read More

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജനസംഖ്യാ സെൻസസിനുള്ള തീയതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2011ന് ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് യഥാക്രമം 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്നും അറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ (PE), വീട്ടിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജനസംഖ്യാ, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ്…

Read More

കർണാടകയിൽ ഓടയിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ പട്ടണത്തിൽ കവിഞ്ഞൊഴുകുന്ന അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. ഭട്കൽ ടൗണിലെ ആസാദ് നഗറിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന തൗസീഫിന്റെയും അർജുവിന്റെയും കുട്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഓടയിൽ വീണത്. കുട്ടി വീഴുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉടൻ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

Read More

പെയിന്റ് ​ഗോഡൗണിൽ വൻ തീപിടിത്തം

ചാലക്കുടി നോർത്തിലുള്ള പെയിന്റ് ​ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ​ഗ്യാസ് ​ഗോഡൗൺ ഉണ്ട്. ഇവിടെ നിന്ന് സിലിണ്ടറുകൾ മാറ്റി. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. തീ അണച്ചതിനു ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Read More

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കരമാർഗം പുറത്തെത്തിക്കും; ഇന്ത്യയുടെ മിഷനെ പിന്തുണച്ച് ഇറാൻ

ന്യൂഡെൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള ഇന്ത്യയുടെ മിഷന് ഇറാന്റെ ഗ്രീൻ സിഗ്നൽ. കരമാർഗം ആളുകളെ ഇറാന് പുറതെത്തിക്കാനാണ് അനുമതി നൽകിയത്. ഇന്ത്യക്കാരുടെ പാസ്പോർട്ട് വിവരങ്ങളും അവരെ അതിർത്തിയിലേക്ക് കൊണ്ട് വരുന്ന വാഹനങ്ങളുടെ വിവരങ്ങളും ഇറാൻ തേടിയിട്ടുണ്ട്. ഇതു നൽകുന്ന മുറക്ക് ഇന്ത്യക്കാർക്കായി ഇറാൻ പ്രത്യക സൗകരമായൊരുക്കും. പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്.ഇവരെ ആവശ്യമെങ്കിൽ ഇറാനിൽ നിന്നും പുറത്തെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

Read More

ശബരിമലയില്‍ രണ്ട് മരണം; ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ എന്ന 20 കാരനാണ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേ സമയം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഗോപകുമാര്‍. ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിനെയും രക്ഷപ്പെടുത്താനായില്ല. ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം…

Read More
Click Here to Follow Us