യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ഇസ്രായേൽ ചാരന്മാരെ തൂക്കിലേറ്റി ഇറാൻ; 700 പേരെ അറസ്റ്റ് ചെയ്തു

തെഹ്റാൻ: ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാൻ വധിച്ചതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ, അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ. തൂക്കിലേറ്റപ്പെട്ട മൂന്ന് പേർ ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചതിനും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാതെ മിസാൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരിൽ…

Read More

ഇറാൻ ഇന്ത്യക്ക് വേണ്ടി വ്യോമപാത തുറന്നു; ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഇന്ന് രാത്രി ഡൽഹിയിലെത്തും

ന്യൂഡൽഹി: ഇന്ത്യൻ രക്ഷദൗത്യ വിമാനങ്ങൾക്കായി മാത്രമായി ഇറാൻ അടച്ചിട്ട വ്യോമാതിർത്തി തുറന്നുകൊടുത്തു. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുറഞ്ഞത് 1,000 ഇന്ത്യൻ വിദ്യാർത്ഥികൾ സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കും . ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ഇറങ്ങും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.  4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്, അവരിൽ പകുതിയും വിദ്യാർത്ഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പ്രകാരം, ഈ ആഴ്ച…

Read More

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കരമാർഗം പുറത്തെത്തിക്കും; ഇന്ത്യയുടെ മിഷനെ പിന്തുണച്ച് ഇറാൻ

ന്യൂഡെൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള ഇന്ത്യയുടെ മിഷന് ഇറാന്റെ ഗ്രീൻ സിഗ്നൽ. കരമാർഗം ആളുകളെ ഇറാന് പുറതെത്തിക്കാനാണ് അനുമതി നൽകിയത്. ഇന്ത്യക്കാരുടെ പാസ്പോർട്ട് വിവരങ്ങളും അവരെ അതിർത്തിയിലേക്ക് കൊണ്ട് വരുന്ന വാഹനങ്ങളുടെ വിവരങ്ങളും ഇറാൻ തേടിയിട്ടുണ്ട്. ഇതു നൽകുന്ന മുറക്ക് ഇന്ത്യക്കാർക്കായി ഇറാൻ പ്രത്യക സൗകരമായൊരുക്കും. പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്.ഇവരെ ആവശ്യമെങ്കിൽ ഇറാനിൽ നിന്നും പുറത്തെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

Read More

ഇറാനിൽ ശക്തമായ ഭൂചലനം, 7 മരണം

ടെഹ്റാൻ : ഇന്നലെ രാത്രി ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട് . ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചി ട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് : ഇറാൻ

ഇറാൻ : സ്ത്രീകൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ സാംസ്കാരിക, ഇസ്ലാമിക് ഗൈഡൻസ് മന്ത്രാലയം. ഹിജാബ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിലക്കേർപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് സമാനമായ അഭിനയം. ഇതു സംബന്ധിച്ച് പരസ്യ കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തു. അയഞ്ഞ ഹിജാബ് ധരിച്ച് സ്ത്രീ  ഐസ് ക്രീം കഴിക്കുന്നതിന്റെ പരസ്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഈ നിർദ്ദേശവുമായി ഇറാൻ സർക്കാർ രംഗത്ത് എത്തിയത്. ഇറാനിയൻ പുരോഹിതന്മാർ വീഡിയോ കണ്ട് പ്രകോപിതരാകുകയും ഐസ്ക്രീം നിർമ്മാതാക്കളായ ഡോമിനോയ്ക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ട്…

Read More

വനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന്‍ സ്ത്രീകളുടെ പ്രതിഷേധം.

ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ക്കേ  സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്‌. രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ്…

Read More
Click Here to Follow Us