പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് : ഇറാൻ

ഇറാൻ : സ്ത്രീകൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ സാംസ്കാരിക, ഇസ്ലാമിക് ഗൈഡൻസ് മന്ത്രാലയം. ഹിജാബ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിലക്കേർപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചു.

ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് സമാനമായ അഭിനയം. ഇതു സംബന്ധിച്ച് പരസ്യ കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തു. അയഞ്ഞ ഹിജാബ് ധരിച്ച് സ്ത്രീ  ഐസ് ക്രീം കഴിക്കുന്നതിന്റെ പരസ്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഈ നിർദ്ദേശവുമായി ഇറാൻ സർക്കാർ രംഗത്ത് എത്തിയത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

ഇറാനിയൻ പുരോഹിതന്മാർ വീഡിയോ കണ്ട് പ്രകോപിതരാകുകയും ഐസ്ക്രീം നിർമ്മാതാക്കളായ ഡോമിനോയ്ക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ട് ഉണ്ട് . പരസ്യം പൊതു മര്യാദയ്ക്ക് എതിരായെന്നും സ്ത്രീകളുടെ മൂല്യങ്ങൾക്ക് അവഹേളനമാണെന്നും പുരോഹിതന്മാർ വ്യക്തമാക്കി. കൽച്ചറൽ റെവല്യൂഷന്റെ സുപ്രീം കൗൺസിലിന്റെ വിധി പ്രകാരമാണ് വിലക്കേർപ്പെടുത്തിയതെന്ന് കമ്പനിക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts