ന്യൂഡൽഹി: ഇന്ത്യൻ രക്ഷദൗത്യ വിമാനങ്ങൾക്കായി മാത്രമായി ഇറാൻ അടച്ചിട്ട വ്യോമാതിർത്തി തുറന്നുകൊടുത്തു. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുറഞ്ഞത് 1,000 ഇന്ത്യൻ വിദ്യാർത്ഥികൾ സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കും .
ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ഇറങ്ങും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്, അവരിൽ പകുതിയും വിദ്യാർത്ഥികളാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പ്രകാരം, ഈ ആഴ്ച ആദ്യം വടക്കൻ ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് റോഡ് മാർഗം അർമേനിയയിലെ യെരേവനിലേക്ക് കൊണ്ടുപോയി. ടെഹ്‌റാനിലെയും യെരേവനിലെയും ഇന്ത്യൻ ദൗത്യങ്ങൾ തമ്മിലുള്ള അടുത്ത ഏകോപനത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്. ജൂൺ 18 ന് 14:55 ന് യെരേവനിൽ നിന്ന് അവർ ഒരു പ്രത്യേക വിമാനത്തിൽ കയറി, ജൂൺ 19 ന് പുലർച്ചെ ന്യൂഡൽഹിയിൽ എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.