ക്യൂ നിന്ന് സമയം കളയണ്ട, ക്യൂ ആർ കോഡ് സംവിധാനവുമായി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിലെ നീണ്ട ക്യു ഒഴിവാക്കാനായി ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബിഎംആർസി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നടപടികൾ വിവിധ സ്റ്റേഷനുകളിൽ ആരംഭിച്ചതായി ബിഎംആർസി ഉദ്യോഗസ്ഥർ അറിയിച്ചു.

ബിഎംആർസിയുടെ മൊബൈൽ ആപ്ലിക്കേഷനായ നമ്മ മെട്രോയിലൂടെയാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുക . യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് പണം അടയ്ക്കുന്ന യാത്രക്കാർക്ക് ആപ്പിൽ നിന്ന് ക്യുആർ കോഡ് ലഭിക്കും. ഈ ക്യുആർ കോഡ് മെട്രോ സ്റ്റേഷനിലെ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ് എടുക്കാനുള്ള സമയം ലാഭിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് ബിഎംആർസി എംഡി അഞ്ജും പർവേസ് പറഞ്ഞു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

നിലവിൽ ഭൂരിഭാഗം മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുന്നതിനായി രാവിലെയും വൈകിട്ടും അടക്കം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 15 മിനിറ്റിൽ അധികം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയുണ്ട്. മതിയായ ജീവനക്കാരില്ലാത്തതിനാൽ പല മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് നൽകുന്നതിന് കസ്റ്റമർ കെയർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പതിവാണ്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

ഈ മാസം അവസാനത്തോടെ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts