ട്രാഫിക് നിയമലംഘനം; പിഴ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസ് നൽകുന്ന ചലാൻ നോട്ടിസിൽ ഡിജിറ്റലായി പണമടയ്ക്കാൻ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. മാർച്ച്‌ 1 മുതൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് അയക്കുന്ന നോട്ടീസുകളിലാണ് ക്യൂ ആർ കോഡ് ഉണ്ടാവുക. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും ലഭിക്കും. മുൻപ് ചലാൻ നോട്ടീസിൽ ലഭിച്ചു കഴിഞ്ഞാൽ നേരിട്ട് മാത്രമേ പിഴ അടക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് പോലീസിന്റെ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ സെന്ററാണ് ചലാൻ നോട്ടീസിൽ ക്യൂ ആർ കോഡ് ഒരുക്കുന്നത്.

Read More

മെട്രോയിൽ ക്യൂആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി. കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം. ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.

Read More

ആംബുലൻസ് വിളിക്കാൻ ഇനി ക്യു ആർ കോഡ്

ബെംഗളൂരു: അടിയന്തര വൈദ്യസഹായത്തിനു ഇനി ആംബുലൻസ് ലഭ്യമാക്കാൻ എളുപ്പം. തിരക്കേറിയ ജംഗ്ഷനുകളിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് മണിപ്പാൽ ആശുപത്രി. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന വഴി ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാകുന്ന സംവിധാനം ആണ് ഇത് . 24 മണിക്കൂർ ഈ സേവനം ലഭ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യു ആർ കോഡ് സംവിധാനം ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

Read More

ക്യൂ നിന്ന് സമയം കളയണ്ട, ക്യൂ ആർ കോഡ് സംവിധാനവുമായി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിലെ നീണ്ട ക്യു ഒഴിവാക്കാനായി ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബിഎംആർസി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നടപടികൾ വിവിധ സ്റ്റേഷനുകളിൽ ആരംഭിച്ചതായി ബിഎംആർസി ഉദ്യോഗസ്ഥർ അറിയിച്ചു. ബിഎംആർസിയുടെ മൊബൈൽ ആപ്ലിക്കേഷനായ നമ്മ മെട്രോയിലൂടെയാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുക . യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് പണം അടയ്ക്കുന്ന യാത്രക്കാർക്ക് ആപ്പിൽ നിന്ന് ക്യുആർ കോഡ് ലഭിക്കും. ഈ ക്യുആർ കോഡ് മെട്രോ സ്റ്റേഷനിലെ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ്…

Read More
Click Here to Follow Us